Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രൺവീറിന്റെ ലൈവിനിടെ 'ഹൈ ഡാഡി' കമന്റുമായി ദീപിക; താരം ഗർഭിണിയാണെന്ന് ആരാധകർ; പുട്ടിന് പീരയായി അർജുൻ കപൂറിന്റെ കമന്റും  

രൺവീറിന്റെ ലൈവിനിടെ 'ഹൈ ഡാഡി' കമന്റുമായി ദീപിക; താരം ഗർഭിണിയാണെന്ന് ആരാധകർ; പുട്ടിന് പീരയായി അർജുൻ കപൂറിന്റെ കമന്റും   

മറുനാടൻ ഡെസ്‌ക്‌

ദിപീകയുടെ ഒരു കമന്റാണ് പാപ്പരാസികൾ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവ് രൺവീർ സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ദീപിക പദുക്കോൺ ഇട്ട കമന്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. രൺവീറിന്റെ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് 'ഹൈ ഡാഡി' എന്ന് താരം കുറിച്ചത്. കൂടാതെ കുട്ടിയുടെയും ലവിന്റെയും ഇമോജിയും ഇട്ടു. ഇതോടെ താരം ഗർഭിണിയാണെന്നതിന്റെ സൂചനയാണ് തന്നതെന്ന് ആരാധകർ സംഭവം ഏറ്റെടുത്തുകൊഴുപ്പിച്ചു.

ദീപികക്ക് മറുപടിയായി 'ഹെ ബേബി' എന്ന് രൺവീറും കുറിച്ചിട്ടുണ്ട്. അർജുൻ കപൂറിന്റെ കമന്റ് കൂടെ വന്നതോടെ ആരാധകരുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ദീപിക ഗർഭിണിയാണെന്ന വാർത്തകൾ കാൻസ് ചലച്ചിത്രോത്സവത്തിന്റെ സമയത്തും പ്രചരിച്ചിരുന്നു.'83' എന്ന ചിത്രത്തിന്റെ തിരക്കിലാണ് രൺവീറും ദീപികയും ഇപ്പോൾ. 1983ലെ ലോകകപ്പിലെ ചരിത്ര വിജയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ ക്യാപ്റ്റൻ കപിൽ ദേവായാണ് രൺവീർ വേഷമിടുന്നത്, ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP