Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് മുൻ പ്രണയജോഡികൾ വീണ്ടും വെള്ളിത്തിരയിൽ; ദീപികയും രൺബീറും ഒന്നിക്കുന്ന തമാഷയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ബോളിവുഡ് മുൻ പ്രണയജോഡികൾ വീണ്ടും വെള്ളിത്തിരയിൽ; ദീപികയും രൺബീറും ഒന്നിക്കുന്ന തമാഷയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ബോളിവുഡിലെ മുൻ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺബീർ കപൂറും സിനിമയക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു. ഇംതിയാസ് അലിയുടെ 'തമാഷ' എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. ബച്ച്‌നാ എ ഹസീനോ, ബോംബെ ടാക്കീസ്, യെ ജവാനി ഹെ ദിവാനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലാണ് ദീപിക രൺബീർ ടീം ഒരുമിച്ച് അഭിനയിച്ചത്. നർമത്തിൽ ചാലിച്ച പ്രണയകഥയാകും 'തമാഷ'യെന്ന് സംവിധായകൻ പറഞ്ഞു. ഡൽഹിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ചുരുങ്ങിയകാലംകൊണ്ട് യുവതലമുറയുടെ ആവേശമായി മാറിയ ടീം വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. മുൻപ് പ്രണയത്തിലായിരുന്ന രൺബീറും ദീപികയും ഇടയ്ക്ക് വച്ചാണ് ബന്ധം അവസാനിപ്പിച്ചത്. ഇപ്പോൾ കത്രീന കൈഫും രൺബീറും പ്രണയത്തിലാണ്. ചിത്രത്തിൽ ബുദ്ധിജീവിയായ യുവതിയായിട്ടാണ് ദീപിക എത്തുന്നത്. ഉത്തരവാദിത്തമില്ലാതെ അടിച്ചുപൊളിച്ചു നടക്കുന്ന യുവാവായിട്ടാണ് രൺബിർ എത്തുന്നത്. ഫ്രാൻസ്, ഷിംല, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളും ചിത്രീകരിച്ച ചിത്രം ഈ വർഷം അവസാനം തീയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP