Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൻ ഡീസലിന് ഒപ്പമുള്ള ഹോളിവുഡ് ചിത്രത്തിനായി ദീപിക പദുകോൺ കഠിന പരിശ്രമത്തിൽ; ദീപികയുടെ വർക്കൗട്ട് വീഡിയോ വൈറൽ

വിൻ ഡീസലിന് ഒപ്പമുള്ള ഹോളിവുഡ് ചിത്രത്തിനായി ദീപിക പദുകോൺ കഠിന പരിശ്രമത്തിൽ; ദീപികയുടെ വർക്കൗട്ട് വീഡിയോ വൈറൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സംസാരവിഷയം. ദീപിക തന്റെ പുതിയ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് ക്‌സാൻഡർ കേജ് എന്ന ചിത്രത്തിനുവേണ്ടി നടത്തുന്ന വർക്കൗട്ട് ദൃശ്യങ്ങൾ വൈറലാവുകയാണ്. സിനിമയ്ക്കുവേണ്ടി ദീപിക എടുക്കുന്ന പ്രയത്‌നത്തെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ.

പ്രമുഖ ഫിറ്റ്‌നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാലയാണ് ദീപികയുടെ ട്രെയിനർ. യാസ്മിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ദീപികയുടെ വിഡിയോ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണ് ട്രിപ്പിൾ എക്‌സിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. വിൻ ഡീസൽ തന്നെയാണ് ചിത്രത്തിലെ നായകൻ നേരത്തെ ട്വിറ്ററിൽ വിൻ ഡീസലിനൊപ്പം നിൽക്കുന്ന ചിത്രം ദീപിക പദുകോൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

രൺബീർ കപൂറിനൊപ്പം അഭിനയിച്ച തമാശയുടെ വിജയാഘോഷത്തിലാണ് ദീപിക ഇപ്പോൾ. രൺവീറിനൊപ്പം അഭിനയിച്ച ബജിരാവോ മസ്താനിയാണ് ദീപികയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP