Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛപാക്കിലെ ദിപീകയുടെ ചുംബനരംഗം ലീക്കായി; കുട്ടികളെ ഇത് കാണിക്കരുതെന്ന് ചിത്രീകരണം കണ്ട് നിന്നവർ; വീഡിയോകളും ചിത്രങ്ങളും പുറത്തായതോടെ സുരക്ഷ ശക്തമാക്കാൻ അണിയറക്കാർ

ഛപാക്കിലെ ദിപീകയുടെ ചുംബനരംഗം ലീക്കായി; കുട്ടികളെ ഇത് കാണിക്കരുതെന്ന് ചിത്രീകരണം കണ്ട് നിന്നവർ; വീഡിയോകളും ചിത്രങ്ങളും പുറത്തായതോടെ സുരക്ഷ ശക്തമാക്കാൻ അണിയറക്കാർ

വിവാഹ ശേഷം ദീപിക പദുകോൺ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചപ്പക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ചിത്രത്തിൽ കരുത്തറ്റ കഥാപാത്രമായാണ് ദീപിക എത്തുന്നത്. മേഘ്ന ഗുൽസാറാണ് 'ഛപാക്' സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഗംഭീര മേക്ക്ഓവറിലാണ് ദീപിക ചിത്രത്തിലെത്തുന്നത്.

വിക്രന്ത് മാസ്സിയാണ് ചിത്രത്തിൽ ദീപികക്കൊപ്പം അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഇരുവരുടെയും ചുംബനരംഗം പുറത്തായിരിക്കുകയാണ്. ദീപികയുടെ ഫാൻ പേജുകളിലൊന്നാണ് വിഡിയോ ആദ്യമായി പുറത്തുവിട്ടത്. ടെറസിൽ ചിത്രീകരിക്കുന്ന രംഗം കാണാൻ സമീപത്തുള്ള ഫ്ലാറ്റിൽ കുട്ടികളുൾപ്പെടെ കൂടിനിൽക്കുന്നത് വിഡിയോയിൽ കാണാം. 'ഇത് കുട്ടികളെ കാണിക്കരുത്' ചുംബനരംഗം കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം.

മുൻപ് ചിത്രത്തിൽ സ്‌കൂൾ യൂണിഫോമിലുള്ള ദീപികയുടെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ വിഡിയോകൾ ചോരുന്നത് തടയാൻ ഷൂട്ടിങ് സെറ്റിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചതായി സംവിധായിക മേഘ്ന ഗുൽസാർ അറിയിച്ചിരുന്നു. 2020 ജനുവരി പത്തിന് സിനിമ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP