Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾദൈവം ഗുർമീത് റാം റഹിംജിയുടെ കഥപറയുന്ന ചിത്രം മലയാളത്തിലും പ്രദർശനത്തിന്; നാല് ഭാഷകളിൽ കൂടി റീലിസീനൊരുങ്ങുന്ന 'മെസഞ്ചർ ഓഫ് ഗോഡിന് പഞ്ചാബിൽ നിരോധനം

ആൾദൈവം ഗുർമീത് റാം റഹിംജിയുടെ കഥപറയുന്ന ചിത്രം മലയാളത്തിലും പ്രദർശനത്തിന്; നാല് ഭാഷകളിൽ കൂടി റീലിസീനൊരുങ്ങുന്ന 'മെസഞ്ചർ ഓഫ് ഗോഡിന് പഞ്ചാബിൽ നിരോധനം

വിവാദങ്ങൾക്കൊടുവിൽ മെസഞ്ചർ ഓഫ് ഗോഡ് സിനിമ നാല് ഭാഷകളിൽ കൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ആൾ ദൈവം ഗുർമിത് റാം റഹിം സിംഗിനെ ദൈവമായി ചിത്രീകരിക്കുന്ന സിനിമ മത സ്പർധയുണ്ടാക്കുമെന്ന പേരിൽ പഞ്ചാബ് സർക്കാർ നിരോധിച്ചിരുന്നു

അടുത്ത ആഴ്ച റിലീസ് ചെയ്യുന്ന ഹിന്ദി ചിത്രം ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം പ്രദർശനത്തിനെത്തുമെന്നു ഗുർമീത് റാം പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുർമീത് റാം തന്നെയാണ് ചിത്രം സംവിധാനം ചെയ്തു പാടി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്.

ദേരാ സച്ചാ സൗദാ പ്രസ്ഥാന സ്ഥാപകനായ ഈ ആൾദൈവത്തിന്റെ ചിത്രം മതസ്പർധയ്ക്കു കാരണമാവുമെന്നു കാണിച്ച് പഞ്ചാബ് സർക്കാർ നിരോധിച്ചിരുന്നു. തുടർന്നു മറ്റിടങ്ങളിൽ കൂടി നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തള്ളിയതിൽ പ്രതിഷേധിച്ചു സെൻസർബോർഡ് ഭാരവാഹികൾ രാജിവച്ചിരുന്നു. ചണ്ഡീഗഢ് സർക്കാർ നിരോധനം തള്ളിയെന്നവകാശപ്പെട്ടാണ് ഇപ്പോൾ ചിത്രം മറ്റുഭാഷകളിലേക്കു കൂടി റിലീസിനൊരുങ്ങുന്നത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഗുർമീത് റാം അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ കൂടിക്കാഴ്ചയ്ക്കുവന്ന ബിജെപി നേതാക്കൾ അംഗീകരിച്ചതിനാലാണു തീരുമാനം. ആം ആദ്മി പാർട്ടിക്കാർ കൂടിക്കാഴ്ചയ്ക്കു വന്നില്ലെന്നും ഗുർമീത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP