Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21ന്; മൂന്നു നായികമാരുള്ള ചിത്രത്തിന്റെ ടീസർ റിലീസ് ക്രിസ്മസ് ദിനത്തിൽ

ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21ന്; മൂന്നു നായികമാരുള്ള ചിത്രത്തിന്റെ ടീസർ റിലീസ് ക്രിസ്മസ് ദിനത്തിൽ

ദിലീപിനെ നായകനാക്കി കോടതി സമക്ഷം ബാലൻ വക്കീൽസംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21ന് റിലീസ് ചെയ്യും. ആദ്യമായാണ് ബി. ഉണ്ണിക്കൃഷ്ണൻ ദിലീപിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങും.

മംമ്ത മോഹൻദാസും പ്രിയ ആനന്ദും പ്രയാഗ മാർട്ടിനുമാണ് നായികമാർ. നീതി എന്ന പേരായിരുന്നു ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്നത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന പേരിൽ ദിലീപിന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നതോടെ പേരിന്റെ കാര്യത്തിലും സ്ഥിരീകരണമായി.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീൽ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറിൽ ദിലീപിന്റെ നായികയായ മംമ്ത മോഹൻദാസും തെന്നിന്ത്യൻ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാർ. ടു കൺട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആർഡി ഇല്യുമിനേഷനാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP