Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുച്ചാഴിയിലെ സംഭാഷണത്തെ ചൊല്ലി സംവിധായകർ തമ്മിൽ പോര്! മോഹൻലാലിനെ ആക്രമിക്കുന്നത് തലയ്ക്കു സുഖമില്ലാത്തതിനാലെന്ന് ജോയി മാത്യു; ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞതിന് ജോയി മാത്യു ജാമ്യത്തിലാണെന്ന് ഡോ. ബിജുവിന്റെ മറുപടി

പെരുച്ചാഴിയിലെ സംഭാഷണത്തെ ചൊല്ലി സംവിധായകർ തമ്മിൽ പോര്! മോഹൻലാലിനെ ആക്രമിക്കുന്നത് തലയ്ക്കു സുഖമില്ലാത്തതിനാലെന്ന് ജോയി മാത്യു; ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞതിന് ജോയി മാത്യു ജാമ്യത്തിലാണെന്ന് ഡോ. ബിജുവിന്റെ മറുപടി

കൊച്ചി: മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിൽ അട്ടപ്പാടിയിലെ ആദിവാസികളെ അപമാനിക്കുന്നു എന്ന വിവാദം ഏറ്റുപിടിച്ച് സംവിധായകരായ ഡോ. ബിജുവും ജോയി മാത്യുവും തമ്മിൽ ഫേസ്‌ബുക്കിൽ പോരടിക്കുന്നു. 'ലുലു മാളിലെ അട്ടപ്പാടികൾ' പ്രയോഗത്തിൽ മോഹൻലാലിനെ വിമർശിച്ച ബിജുവിനെതിരെ ഇന്നലെ ഫേസ്‌ബുക്കിലൂടെ വിമർശനം ഉന്നയിച്ച് ജോയി മാത്യു രംഗത്തെത്തി. പിന്നാലെ ഇതിന് മറുപടിയുമായി തന്നെ ജാതിപറഞ്ഞ് തെറി വിളിച്ചതിന് ജോയി മാത്യു ജാമ്യത്തിലാണെന്ന് ഡോ. ബിജു മറുപടി നൽകി.

ശരിയായ പെരുച്ചാഴി ആരാണ് എന്നു ചോദിച്ചുകൊണ്ടായിരുന്നു ജോയി മാത്യുവിന്റെ പോസ്റ്റ്. സിനിമയുടെ പേരിൽ മോഹൻലാലിനെ വിമർശുക്കുന്നതിന് തലയ്ക്ക് സുഖമില്ലാത്തതിനാലാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ശരിയായ പെരുച്ചാഴി ആരാണ് ?

സത്യം,മോഹൻ ലാലിനെ എനിക്കറിയില്ല ,വ്യക്തിപരമായി അറിയില്ല എന്നാണു ഞാൻ ഉദ്ദേശിച്ചത് ,അറിയുന്ന മോഹൻ ലാൽ എന്നെ എക്കാലവും അത്ഭുതപ്പെടുത്തിയിട്ടുള്ള മികച്ച നടന്മാരിൽ ഒരാളാണ്. ഒരു നടൻ / നടി അഭിനയിച്ച സിനിമയിലെ കഥാപാത്രം പറയേണ്ട സംഭാഷണം എഴുതുന്നത് അഭിനേതാവല്ല ,എഴുത്തുകാരനാണ് ..സിനിമയുടെ ആകെത്തുക (In Totaltiy)പ്രേക്ഷകന് എന്ത് നല്കുന്നു എന്നിടത്താണ് സിനിമ നല്ലതോ ചീത്തയോ എന്ന് പ്രേക്ഷകന് തീരുമാനിക്കാൻ കഴിയുക .അല്ലാതെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആ സിനിമയിൽ അഭിനയിച്ചു പോയി എന്ന കുറ്റം ചുമത്തി മോഹൻലാൽ എന്ന നടനെ ആക്രമിക്കുന്നതിനെ ഒരു mental disorder ആയി കാണുകയാണ് വേണ്ടത് .... ഇനി ആക്രമ വിധേയമായ 'അട്ടപ്പാടി' എന്നത് ആദിവാസികളുടെ പര്യായമാക്കുന്നത് തന്നെ ശരിയല്ല . അങ്ങിനെ ഒരു ആദിവാസി ഗോത്രമോ സമൂഹമോ ഇല്ല .വിവ്വിധ ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഒരു ഭൂമിയാണതു .....അട്ടപ്പാടി എന്നൊരു പ്രയോഗത്തിന്റെ പേരിൽ മോഹൻലാൽ എന്ന നടനെ അധിക്ഷേപിക്കുന്നവർ സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രം ഒന്ന് ചികയുന്നത് നന്നായിരിക്കും ,നെല്ല് സിനിമയെടുത്ത രാമുകാര്യാട്ട് മുതൽ ബാംബൂ ബോയ്‌സ് വരെ ആയിരക്കണക്കിനു സിനിമകളിലാണ് പുലിത്തോൽ ഡിസൈനിലുള്ള അർദ്ധ വസ്ത്രമുടുപ്പിച്ചും തലയോട്ടിയേന്തിയുള്ള അർദ്ധ നഗ്‌നനൃത്ത (ദേവിയെ പ്രീതിപ്പെടുത്താൻ ഓഹോ ഓഹോ എന്ന് തുടങ്ങുന്ന ഗാനവും)വും തുടങ്ങി ആദിവാസികളെ കോമാളികളും ആഭാസരും ആക്കുന്ന വസ്തുതാ വിരുദ്ധമായ നൂറുകണക്കിന് സിനിമകൾ നമുക്ക് മുന്നിലൂടെ ഓടി തീർത്തത് .മോഹൻലാൽ എന്ന നടനെ മാത്രം ഇത്തരുണത്തിൽ ആക്രമിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാക്കാനും ചികിത്സിച്ചു സൗഖ്യം നേടാനും വൈദ്യം പഠിച്ച ഒരു അപ്പോത്തിക്കരിയെ കാണുകയാണ് വേണ്ടത് അല്ലാതെ, വീട്ട്ടിലേക്കുള്ള വഴി അറിയാതെ ആകാശത്തിന്റെ നിറം നോക്കി നടക്കുന്ന സമയം ,തങ്ങൾക്കു അവകാശപ്പെട്ട മണ്ണിനു വേണ്ടി കഴിഞ്ഞ 68 ദിവസമായി ആദിവാസികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന നില്പ് സമരപ്പന്തലിൽ ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത് സ്വന്തം മനോനില വീണ്ടെടുക്കുകയാണ് ഇയാൾ ചെയ്യേണ്ടത്.

ഡോ. ബിജുവിന്റെ മറുപടി ഇങ്ങനെ:

ഒരു വർഷം മുൻപ് ഒരു പാതി രാത്രിയിൽ എനിക്ക് അവാർഡ് കിട്ടാത്തതിനു കാരണം നീ ദേശീയ അവാർഡ് കമ്മിറ്റിയിൽ ഉള്ളതിനാലാണ് എന്ന് പറഞ്ഞ് എന്നെ ഫോണിൽ വിളിച്ച് ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞ അതേ ജോയി മാത്യു തന്നെയല്ലേ ഈ ആൾ .അല്ലാ ഒരു സംശയം . ആദിവാസി ജനതയെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ ഉപദേശിക്കുന്നത് അതേ മനുഷ്യൻ തന്നെ അല്ലേ എന്ന് ഉറപ്പക്കിയതാ . ഏതായാലും അന്ന് ഞാൻ കൊടുത്ത കേസിൽ ജാമ്യം എടുത്തു നടക്കുകയാണല്ലോ . കേസ് ഇപ്പോഴും തുടരുന്നു . താങ്കൾ പറഞ്ഞാലും താങ്കൾക്ക് തന്നെയാണ് അതിനുള്ള അർഹത.

എന്തായാലും വിവാദം കൊഴുക്കുമ്പോൾ തീയറ്ററുകളിൽ മികച്ച കലക്ഷനോടെ മുന്നേറുകയാണ് മോഹൻലാൽ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP