Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാംഗ്ലൂർ സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി മാറുന്നുവോ? ദുൽഖറിന്റെ പുതിയ ചിത്രത്തിലും ബാംഗ്ലൂർ തന്നെ താരം

ബാംഗ്ലൂർ സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി മാറുന്നുവോ? ദുൽഖറിന്റെ പുതിയ ചിത്രത്തിലും ബാംഗ്ലൂർ തന്നെ താരം

ഞ്ജലി മേനോൻ സംവിധാനം ചെയ്ത് ദുൽഖൽ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ, നിത്യമേനോൻ തുടങ്ങി യുവ താരനിര തകർത്തഭിനയിച്ച ബാംഗ്ലൂർ ഡേയിസ് നൽകിയ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണോ എന്തോ? മോളിവുഡ് സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി ബാംഗ്ലൂർ മാറുന്നുവെന്ന് സൂചന. ഒരു പിടി ചിത്രങ്ങളാണത്ര ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങാൻ തയ്യാറെടുക്കുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഹൺഡ്രഡ് ഡേയ്‌സ് ഓഫ് ലവ് എന്ന പുതിയ ചിത്രവും ബാംഗ്ലൂരിലാണ് ചിത്രീകരിക്കുന്നത്. ഉസ്താദ്‌ഹോട്ടലിന് ശേഷം നിത്യാമേനോനും ദുൽഖർ സൽമാനും നായികാനായകന്മാരായി ഒന്നിക്കുന്ന ചിത്രമാണ് ഹൺഡ്രഡ് ഡേയ്‌സ് ഓഫ് ലവ്. ബാംഗ്ലൂർ ഡേയിസിലും ഇരുവരും അഭിനയിച്ചിരുന്നു. ചിങ്ങം ഒന്നിന് ഹൺഡ്രഡ് ഡേയ്‌സ് ഓഫ് ലവിന്റെ ചിത്രീകരണം ആരംഭിക്കും.

നൂറ് ദിവസത്തിനുള്ളിൽ നടക്കുന്നൊരു പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനീത്, അജുവർഗീസ്, ശേഖർമേനോൻ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഒട്ടെറെ പ്രണയസിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കമലിന്റെ മകൻ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രതീക്ഷ് വർമ്മയാണ് ഛായാഗ്രാഹകൻ. ഗോവിന്ദ് മേനോൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിക്കുന്നത് റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ്. ആന്മെഗാമീഡിയ ഹൺഡ്രഡ് ഡേയ്‌സ് ഓഫ് ലവ് തീയേറ്ററുകളിലെത്തിക്കും. ഐശ്വര്യാസ്‌നേഹാ മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP