Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രക്ഷകരുടെ മികച്ച പ്രതികരണം ലഭിക്കാതായതോടെ സോളോയുടെ കൈമാക്‌സ് മാറ്റി; മാറ്റം വരുത്തിയത് താൻ അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ; സിനിമയെ കൂകി കൊല്ലരുതേയെന്ന അപേക്ഷയുമായി ദുൽഖറും രംഗത്ത്

പ്രക്ഷകരുടെ മികച്ച പ്രതികരണം ലഭിക്കാതായതോടെ സോളോയുടെ കൈമാക്‌സ് മാറ്റി; മാറ്റം വരുത്തിയത് താൻ അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ; സിനിമയെ കൂകി കൊല്ലരുതേയെന്ന അപേക്ഷയുമായി ദുൽഖറും രംഗത്ത്

റെ പ്രതീക്ഷയോടെയാണ് ദുൽഖർ സൽമാൻ ചിത്രം സോളോ തിയേറ്ററുകളിലെത്തിയത്. എന്നാൽ റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിട്ടപ്പോൾ പ്രക്ഷക പ്രതികരണം മോശമായതോടെ ക്ലൈമാക്സ് മാറ്റിയത് വൻ ചർച്ചയായിരുന്നു. എന്നാലിപ്പോൾ തന്റെ അറിവോടെയല്ല ക്ലൈമാക്‌സ് മാറ്റയതെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ പരസ്യമായി പറഞ്ഞിരിക്കുകയാണ്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മാറ്റിയതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അത് ചെയ്തത് എന്റെ അറിവോ സമ്മതമോ കൂടാതെയാണ്. നല്ലതോ ചീത്തതോ ആവട്ടെ, ഞാനുണ്ടാക്കിയ സിനിമയ്ക്കൊപ്പം തന്നെയാണ് ഞാൻ എന്നാണ് ബിജോയ് പറയുന്നത്. തമിഴ്‌നാട്ടിലെ സിനിമാ സമരത്തെ തുടർന്ന് ചിത്രം പൂർത്തിയാക്കാൻ തങ്ങൾ അനുഭവിച്ച കഷ്ടപ്പാട് മുഴുവൻ പാഴായിരിക്കുന്നുവെന്ന് ബിജോയ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ക്ലൈമാക്‌സ് മാറ്റിയതും ട്വിറ്ററിലൂടെ തന്നെ ബിജോയി ഇതിനെതിരെ രംഗത്ത് വന്നതും.

ഇപ്പോഴത്തെ തീയേറ്റർ സമരത്തിന് ശേഷം തമിഴ്‌നാട്ടിൽ ചിത്രം പ്രദർശനം പുനരാരംഭിക്കുമ്പോൾ എഡിറ്റിങ് ഒന്നും വരുത്താത്ത ഒറിജിനൽ പതിപ്പ് തന്നെയാവും തീയേറ്ററുകളിലെ ത്തുകയെന്നും ബിജോയ് ട്വിറ്ററിൽ കുറിച്ചു. അനിൽ ജയിൻ എന്ന നിർമ്മാതാവ് അത്തരമൊരു തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളയാളാണെന്നും ബിജോയ് പറയുന്നു.

എന്നാൽ സിനിമയെ കൊല്ലല്ലെയെന്ന അപേക്ഷയുമായി ദുൽഖറും രംഗത്തെത്തിയിട്ടുണ്ട്. സോളോ തന്റെ സ്വപ്നസമാനമായ ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നൽകി. ചോര നീരാക്കിയാണ് തങ്ങൾ ചെറിയ ബജറ്റിൽ ആ ചിത്രം പൂർത്തിയാക്കിയത്.സോളോ എന്തുകൊണ്ട് ചെയ്തു എന്നും ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും ചോദിക്കുന്നു. താൻ പോകുന്നിടത്തെല്ലാം കഥകൾ തെരയുന്ന ആളാണ്. വാർത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും. പരീക്ഷണവും വ്യത്യസ്തയുമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

തിയേറ്ററിലെത്തിയ ചിത്രത്തിൽ മാറ്റം വരുത്തിയ വിഷയത്തിൽ താൻ സംവിധായകൻ ബിജോയ് നമ്പ്യാർക്കൊപ്പമാണെന്നും ദുൽഖർ വ്യക്തമാക്കി. ബിജോയ് നമ്പ്യാറിന്റെ പതിപ്പിനൊപ്പമാണ് താൻ. എപ്പോഴും. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാത്തവർ മുറിച്ചുമാറ്റുന്നതും കൂട്ടിക്കുഴയ്ക്കുന്നതുമുൾപെടെ ചെയ്യുന്നതെല്ലാം ചിത്രത്തെ ഇല്ലാതാക്കാനാണ് സഹായിക്കുന്നതെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

മലയാളിയായ ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റമാണ് 'സോളോ'. പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്ട് നാല് ഭാഗങ്ങളുള്ള ചലച്ചിത്രസമുച്ചയമാണ്. ശിവ, രുദ്ര, ശേഖർ, ത്രിലോക് എന്നിങ്ങനെ ശിവന്റെ പര്യായങ്ങൾ പേരുകളാക്കിയ നാല് കഥാപാത്രങ്ങളെയാണ് ദുൽഖർ 'സോളോ'യിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് ചിത്രം 'വസീറി'ന് ശേഷം ബിജോയ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ നാല് നായികമാരും എട്ട് സംഗീതസംവിധായകരുമുണ്ട്. പഞ്ചഭൂതം എന്ന സങ്കൽപത്തെ ആധാരമാക്കി മിത്തുകളും യാഥാർഥ്യങ്ങളും കോർത്തിണക്കിയാണ് ചിത്രം.. സോളോയിലെ നാലാമത്തെ ചിത്രമായ വേൾഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സ് ആണ് മാറ്റിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP