Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവണ്ടിക്ക് ശേഷം പ്രണയജോഡികളായി വീണ്ടും സംയുക്താ മേനോനും ടൊവീനോയും; 'എടക്കാട് ബറ്റാലിയൻ 06' ന് തുടക്കമായി

തീവണ്ടിക്ക് ശേഷം പ്രണയജോഡികളായി വീണ്ടും സംയുക്താ മേനോനും ടൊവീനോയും; 'എടക്കാട് ബറ്റാലിയൻ 06' ന് തുടക്കമായി

തീവണ്ടി എന്ന സിനിമയ്ക്കു ശേഷം സംയുക്ത മേനോനും ടൊവിനോ തോമസും ഒരുമിക്കുന്നു. 'എടക്കാട് ബറ്റാലിയൻ 06' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുക. സിനിമയുടെ പൂജ ഇന്ന് കോഴിക്കോട് എടക്കാട് ശ്രീ സുബ്രഹ്മണ്യ ഗണപതി ക്ഷേത്രത്തിൽ വെച്ച് നടന്നു.

കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കു ശേഷം പി ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒമർ ലുലുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകനാണ് സ്വപ്നേഷ് കെ നായർ. സിനു സിദ്ധാർത്ഥാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
കാർണിവൽ മോഷൻ പിക്ചേഴ്സും റൂബി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് ക്യാമറയും നിർവഹിക്കുന്നു.കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് നിർമ്മാതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP