Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിടുവിനെ കളിയാക്കി കോടതിസമക്ഷം ബാലൻ വക്കിലിലെ ഡിലീറ്റഡ് സീൻ; ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ രംഗം പുറത്തു വിട്ട് ദിലീപ്; മികച്ച പ്രതികരണവുമായി കോടതി സമകഷം ബാലൻ വക്കിൽ

മിടുവിനെ കളിയാക്കി കോടതിസമക്ഷം ബാലൻ വക്കിലിലെ ഡിലീറ്റഡ് സീൻ; ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ രംഗം പുറത്തു വിട്ട് ദിലീപ്; മികച്ച പ്രതികരണവുമായി കോടതി സമകഷം ബാലൻ വക്കിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് നടൻ ദിലീപ്. ലോകമെങ്ങും വിവാദങ്ങൾക്ക് വഴി തെളിച്ച മി ടൂ കാമ്പയിനിനെ പരിഹസിക്കുന്ന രംഗമാണ് ദിലീപ് ഷെയർ ചെയ്തിരിക്കുന്നത്.

സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് ഇത്. ''ബ്രീജീറ്റ് ഐ ലവ് യൂ എന്ന് സിദ്ദിഖിന്റെ കഥാപാത്രം പറയുമ്പോൾ മീ ടൂ എന്ന് കാമുകി തിരിച്ചുപറയുന്നത് കേട്ട് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. എന്നാൽ ഈ സീൻ എന്തുകൊണ്ടാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമല്ല.

ബി.ഉണ്ണികൃഷ്ണ്ണനും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദുമായിരുന്നു നായികമാർ. 2 കൺട്രീസിന് ശേഷം ദിലീപും മംമ്തയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ദിലീപിന്റെ അച്ഛനായാണ് ചിത്രത്തിൽ സിദ്ദിഖ് എത്തുന്നത് വയാകോം 18 മോഷൻ പിക്ചേഴ്‌സാണ് ചിത്രം നിർമ്മിച്ചത്. ഇവർ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP