Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമ്പസ് കുട്ടികൾക്കൊപ്പം പാട്ടും ഡാൻസുമായി ബാലചന്ദ്ര മേനോൻ; കട്ട സസ്‌പെൻസിലുള്ള ട്രെയിലറുമായി എന്നാലും ശരത്; ബാലചന്ദ്രമേനോൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് ദുൽഖർ

കാമ്പസ് കുട്ടികൾക്കൊപ്പം പാട്ടും ഡാൻസുമായി ബാലചന്ദ്ര മേനോൻ; കട്ട സസ്‌പെൻസിലുള്ള ട്രെയിലറുമായി എന്നാലും ശരത്; ബാലചന്ദ്രമേനോൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് ദുൽഖർ

യൗവനങ്ങളുടെ ജീവിതാഘോഷങ്ങളുടെ കഥ പറഞ്ഞ് ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവഹിച്ച എന്നാലും ശരത് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.ദുൽഖർ സൽമാനാണ് ട്രെയിലർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

ഒരു കട്ട സസ്‌പെൻസ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിലും നിറയുന്നത് സസ്‌പെൻസ് തന്നെയണ്. കഥയും തിരക്കഥയും ബാലചന്ദ്രമേനോൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു മ്യുസിഷ്യനായി സംവിധായകൻ അഭിനയിക്കുകയും ചെയ്യുന്നു.

അജുവർഗീസ്, നോബി, ജോബി, ഇടവേള ബാബു, പൂജപ്പുര രാധാകൃഷ്ണൻ, കാര്യവട്ടം ശശികുമാർ, മല്ലികാസുകുമാരൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു, ലക്ഷ്മിപ്രിയ എന്നിവരും അഭിനയിക്കുന്നു.ഏറെ സംഗീതപ്രാധാന്യമുള്ള ചിത്രത്തിൽ റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP