Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഉമ്മയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മകന്റെ കഥയുമായി 'എന്റെ ഉമ്മാന്റെ പേര്' തിയേറ്ററുകളിലേക്ക് ; യുവതാരം ടോവിനോ തോമസും ഉർവശിയും പ്രധാന കഥാപാത്രങ്ങളായെത്തും; ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം രണ്ടു ദിനത്തിനകം വെള്ളിത്തിരയിൽ; നായികയായെത്തുന്നത് തമിഴ് താരം സായിപ്രിയ ദേവ്

ഉമ്മയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മകന്റെ കഥയുമായി 'എന്റെ ഉമ്മാന്റെ പേര്' തിയേറ്ററുകളിലേക്ക് ; യുവതാരം ടോവിനോ തോമസും ഉർവശിയും പ്രധാന കഥാപാത്രങ്ങളായെത്തും; ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം രണ്ടു ദിനത്തിനകം വെള്ളിത്തിരയിൽ; നായികയായെത്തുന്നത് തമിഴ് താരം സായിപ്രിയ ദേവ്

മറുനാടൻ ഡെസ്‌ക്‌

ക്രിസ്മസ് വരുന്നത് എപ്പോഴും കൈനിറയെ ചിത്രങ്ങളുമായിട്ടാണ്. ഈ വർഷവും സിനിമാ ആസ്വാദകന് ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് തിയേറ്ററുകൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. അമ്മയുടേയും മകന്റെയും ബന്ധത്തിന്റെ കഥപറയുന്ന ചിത്രങ്ങൾ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായ പ്രമേയവുമായാണ് മലയാളത്തിന്റെ പ്രിയ യുവതാരം ടോവിനോ തോമസും ഉർവശിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' എന്റെ ഉമ്മാന്റെ പേര് ' തിയേറ്ററുകളിലെത്തുന്നത്.

നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ടോവിനോ മാജിക്ക് ഈ ചിത്രത്തും പ്രതിഫലിക്കുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്. തമിഴ് താരം സായിപ്രിയ ദേവാണ് ചിത്രത്തിൽ നായികയാകുന്നത്. ഇത് മലയാളത്തിൽ സായിപ്രിയയുടെ കന്നി ചിത്രമാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും അൽ-താരി മൂവിസിന്റെയും ബാനറിൽ ആന്റോ ജോസഫും സി.ആർ സലീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ചാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും, ശരത് ആർ. നാഥും ചേർന്നാണ്.

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സിനിമ എന്നും കഥകളുടെ ആവിഷ്‌കാരമാണ്. അത് സിനിമ കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ എങ്ങനെ എത്തുന്നു എന്നതിലാണ് ചിത്രത്തിന്റെ വിജയം.

 

21ന് തിയേറ്ററിൽ എത്തുന്ന എന്റെ ഉമ്മന്റെ പേരിൽ ദൃശ്യവിസ്മയമൊരുക്കാൻ സ്പാനിഷ് ഛായാഗ്രഹകനായ ജോർഡി പ്ലാനെൽ കൂടി ഒന്നിക്കുമ്പോൾ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടുമെന്ന് ഉറപ്പിക്കാം.

ഗുരുക്കന്മാരുടെ അനുഗ്രഹം തേടി സംവിധായകൻ

ഗുരുക്കന്മാരുടെ അനുഗ്രഹം നേടി 'എന്റെ ഉമ്മാന്റെ പേര്' സിനിമയുടെ സംവിധായകൻ ജോസ് സെബാസ്റ്റ്യൻ. സിനിമയുടെ അവസാനഘട്ടപ്രവർത്തനങ്ങൾക്കായി ചെന്നൈയ്ക്കു തിരിക്കുന്നതിനിടെയാണ് ജോസ്, ഗുരുതുല്യരായി കാണുന്ന ലാൽജോസിനെയും സത്യൻ അന്തിക്കാടിനെയും വിമാനത്താവളത്തിൽവെച്ച് കാണുന്നത്. ചാക്കോച്ചനെ നായകനാക്കി ലാൽ ജോസ് ഒരുക്കുന്ന തട്ടിൻപുറത്ത് അച്യുതനും ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശനും ക്രിസ്മസ് റിലീസ് ആണ്. ഈ വലിയ സിനിമകൾക്കൊപ്പമാണ് ജോസിന്റെ ചെറിയ ചിത്രവുമെത്തുന്നത്.

ഇരുസംവിധായകരുടെയും കടുത്ത ആരാധകനായ ജോസ് രണ്ടുപേരുടെയും അനുഗ്രഹം ഏറ്റുവാങ്ങി. ടൊവിനോയും ജോസിനൊപ്പം ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ ഫിലിം സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ ജോസ് സെബാസ്റ്റ്യന്റെ ആദ്യസംവിധാന സംരംഭമാണ് ടൊവിനോ നായകനായി എത്തുന്ന 'എന്റെ ഉമ്മാന്റെ പേര്'. സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് ജോസ്.

കോമഡി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ ഉർവശിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുക. മലബാറി മുസ്ലിം ആയ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോ എത്തുന്നു. സ്വന്തം ഉമ്മയെ തേടിയുള്ള മകന്റെ യാത്രയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP