Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദിന് അങ്ങ് ബോളിവുഡിൽ നിന്നൊരു ആരാധകൻ; ഞാനൊരു ഫഹദ് ഫാനെന്ന് 'ദംഗൽ' സംവിധായകൻ നിതേശ് തിവാരി; കുമ്പളങ്ങി നൈറ്റ്‌സും, സൂപ്പർ ഡീലക്‌സും, മഹേഷിന്റെ പ്രതികാരവും ഞാൻ പ്രകാശനുമെല്ലാം കണ്ടു; വൈകിയാണ് കേട്ടതെങ്കിലും ഫഹദ് നിങ്ങളുടെ ആരാധകനായി; ട്വിറ്റ് ഏറ്റെടുത്ത് ആരാധകർ  

ഫഹദിന് അങ്ങ് ബോളിവുഡിൽ നിന്നൊരു ആരാധകൻ; ഞാനൊരു ഫഹദ് ഫാനെന്ന് 'ദംഗൽ' സംവിധായകൻ നിതേശ് തിവാരി; കുമ്പളങ്ങി നൈറ്റ്‌സും, സൂപ്പർ ഡീലക്‌സും, മഹേഷിന്റെ പ്രതികാരവും ഞാൻ പ്രകാശനുമെല്ലാം കണ്ടു; വൈകിയാണ് കേട്ടതെങ്കിലും ഫഹദ് നിങ്ങളുടെ ആരാധകനായി; ട്വിറ്റ് ഏറ്റെടുത്ത് ആരാധകർ   

മറുനാടൻ ഡെസ്‌ക്‌

ഫഹദ് എന്ന നടൻ മലയാളിക്ക് ഒരിക്കൽ കൂടി അഭിമാനമാവുകയാണ്. ഫഹദ് ഫാസിലെന്ന വേഷപ്പകർച്ചകളുടെ നായകന്റെ ആരാധകനെന്ന ഇത്തവണ വെളിപ്പെടുത്തുന്നത് ബോളിവുഡിലെ സൂപ്പർഹിറ്റ് അമീർ ഖാൻ ചിത്രമായ ദംഗലിന്റെ സംവിധായകനായാ നിതേശ് തിവാരിയാണ്. ഭാഷകൾക്ക് അപ്പുറത്തേക്ക് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ വളരുകയാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലാണ് ഇത്.ഫഹദിനെ കുറിച്ചുള്ള നിതേശിന്റെ ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റർ ആണെന്നും താനിപ്പോൾ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്റെ വെളിപ്പെടുത്തൽ.

'' കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പർ ഡീലക്‌സ്, മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശ്- ഫഹദ് ഫാസിൽ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. വൈകിയാണ് ഞാൻ ഫഹദിനെ കുറിച്ച് കേട്ടത് എങ്കിലും വലിയൊരു ആരാധകനാണ് ഇപ്പോൾ. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ എന്റർടെയിൻ ചെയ്തു കൊണ്ടേയിരിക്കൂ സഹോദരാ,'' എന്നാണ് നിതേശിന്റെ ട്വീറ്റ്.

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമേറെ ലഭിച്ച ജീവചരിത്രാത്മകമായ 'ദംഗൽ' എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് നിതേശ് തിവാരി. തന്റെ പെണ്മക്കളെ മല്ലയുദ്ധത്തിൽ പ്രാവിണ്യമുള്ളവരായി വളർത്തികൊണ്ടുവന്ന മഹാവീർ സിങ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയാണ് 'ദംഗൽ' പറഞ്ഞത്. 

നിതേശിന്റെ ട്വീറ്റ് ഫഹദ് ആരാധകരും മലയാളം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. കൂടുതൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ നിതേശിന് നിർദ്ദേശിച്ചുകൊണ്ട് ആരാധകരും രംഗത്തുണ്ട്. അതേസമയം താങ്കളുടെ ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്ന കമന്റുകളുമായും ആരാധകർ രംഗത്തുണ്ട്. കൂടുതൽ ഫഹദ് ചിത്രങ്ങൾ കാണാൻ നിർദ്ദേശിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് നിതേശ് വീണ്ടും ട്വീറ്റ് ചെയ്തു. ''നിർദ്ദേശങ്ങൾക്ക് നന്ദി സുഹൃത്തുക്കളേ. എല്ലാം ഉടനെ തന്നെ കാണുന്നതായിരിക്കും,'' എന്നാണ് നിതേശിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP