Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഹാ.. എല്ലാ ഗഡീസും ഉണ്ടല്ലോ? നിർമ്മാതാവായും നായകനായും ഗിന്നസ് പക്രു എത്തുന്ന 'ഫാൻസി ഡ്രസ്' ട്രെയ്ലർ പുറത്ത്

ആഹാ.. എല്ലാ ഗഡീസും ഉണ്ടല്ലോ? നിർമ്മാതാവായും നായകനായും ഗിന്നസ് പക്രു എത്തുന്ന 'ഫാൻസി ഡ്രസ്' ട്രെയ്ലർ പുറത്ത്

സ്വന്തം ലേഖകൻ

ഗിന്നസ് പക്രു ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്ന ചിത്രം ഫാൻസി ഡ്രസിന്റെ ട്രെയിലറെത്തി.രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രം ഹ്യുമർ ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്.ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തിൽ ഇരുവരും സഹോദരന്മാരായാണ് എത്തുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകർഷണം.ചിത്രത്തിൽ ഗിന്നസ് പക്രുവിന് പുറമേ കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യ മേനോൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

സർവ്വ ദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിന്നസ് പക്രു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. സംഗീതം രതീഷ് വേഗ. എഡിറ്റിങ് വി സാജൻ.ഓഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിലെത്തും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP