Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന സംരംഭം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി; ചിത്രീകരണം അടുത്ത മാസം പൂർത്തിയാകും; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന സംരംഭം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി; ചിത്രീകരണം അടുത്ത മാസം പൂർത്തിയാകും; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീശ്രീ അശോകന്റെ ആദ്യ സംവിധാന സംരഭമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രവുമായിട്ട് തന്നെയാണ് ഹരിശ്രീ അശോകൻ ആദ്യമായി എത്തുന്നത്. സിനിമയുടെ ഫസ്റ് ലുക്ക് അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിനു പിന്നാലെ ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെതായി രസകരമായ ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഹരിശ്രീ അശോകൻ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാഹുൽ മാധവാണ് സിനിമയിൽ നായകവേഷത്തിൽ എത്തുന്നത്. രാഹുലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. മനോജ് കെ ജയൻ, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചൻ, ജാഫർ ഇടുക്കി, ടിനി ടോം, ധർമ്മജൻ ബോൾഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം ഷിജിത്ത്,ഷഹീർ ഖാൻ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP