Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്രികയുമില്ല വെട്ടിമുറിക്കലുമില്ല; സിനിമയിൽ വന്നതോ പൂക്കാലം; എല്ലാം അതിന്റേതായ വഴിക്ക് പോകട്ടെയെന്ന് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി

കത്രികയുമില്ല വെട്ടിമുറിക്കലുമില്ല; സിനിമയിൽ വന്നതോ പൂക്കാലം; എല്ലാം അതിന്റേതായ വഴിക്ക് പോകട്ടെയെന്ന് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി

മറുനാടൻ ഡസ്‌ക്

യുക്തിയില്ലാതെ കത്രിക വച്ചിരുന്ന പഹലജ് നിഹലാനി പുറത്തായതോടെ, സെൻസർ ബോർഡിന് പുതിയ വെളിച്ചം വന്നു. കടുപ്പക്കാരനല്ലാത്ത പ്രസൂൺ ജോഷി ചെയർമാനായി സ്ഥാനമേറ്റപ്പോൾ, സിനിമയുടെ പൂക്കാലവും തുടങ്ങി.

എത്ര കടുത്ത ദൃശ്യങ്ങളാണെങ്കിലും അതൊന്നും വെട്ടിക്കളയേണ്ട എന്നാണ് പുതിയ സമിതിയുടെ നിർദ്ദേശം. പകരം ദൃശ്യങ്ങൾക്കനുസരിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മതി. എല്ലാം അതിന്റേതായ നിലയിൽ മുന്നോട്ട് പോകട്ടെ എന്നാണ് മുകളിൽ നിന്ന് കിട്ടിയിരിക്കുന്ന നിർദ്ദേശമെന്നാണ് ഒരു സെൻസർ ബോർഡംഗം പറഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉമീദ് എന്ന ഹിന്ദി ചിത്രം. ഇതിൽ ബിക്കിനിയിലെത്തിയ മോഡലിന്റെ മുലക്കണ്ണുകൾ പുറത്ത് കാണുന്ന ഒരു ദൃശ്യമുണ്ടായിരുന്നു. എന്നാൽ സെൻസർ ബോർഡ് അത് മുറിച്ച് നീക്കിയില്ല. രാഷ്ട്രീയവും മയക്കുമരുന്നും മോഡലിങ്ങുമൊക്കെ പ്രമേയമാക്കിയ ചിത്രമാണ് അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ഉമീദ്.

ചിത്രത്തിൽ ബോർഡ് ആകെ കത്രിക വച്ചത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണിക്കുന്ന ഒരു രംഗത്തിന് മാത്രമാണെന്ന് സെൻസർ ബോർഡ് പ്രതിനിധി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി.

വാർത്താ വിതരണ സംപ്രേഷണ മന്ത്രാലയത്തോട് സമാധാനം പറയേണ്ടിവരും. അതിനാൽ ഞങ്ങൾക്ക് അനാവശ്യമായി സിനിമയിൽ നിന്ന് ഒന്നും മുറിച്ച് മാറ്റാനാവില്ല-ഒരു സെൻസർ ബോർഡ് പ്രതിനിധി പറഞ്ഞു.

നിലവിൽ ഒരു സിനിമക്ക് 'എ' സർട്ടിഫിക്കറ്റ് നൽകിയാൽ എന്തും എങ്ങനെയും കാണിക്കാമെന്നാണ് ചിന്തിക്കുന്നത്. മുമ്പ് 'യുഎ' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന ചിത്രങ്ങൾക്ക് ഇപ്പോൾ 'യു' സർട്ടിഫിക്കറ്റാണ് ലഭിക്കുന്നതെന്നും സെൻസർ ബോർഡ് പ്രതിനിധി പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP