Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ആദ്യ ഗാനം പുറത്തിറക്കി; വിനീത് ശ്രീനിവാസൻ-നിവിൻ പോളി ചിത്രത്തിലെ ഗാനം കാണാം

ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ആദ്യ ഗാനം പുറത്തിറക്കി; വിനീത് ശ്രീനിവാസൻ-നിവിൻ പോളി ചിത്രത്തിലെ ഗാനം കാണാം

കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച നിവിൻ പോളി ചിത്രം 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'ത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. 'ഈ ശിശിരകാലം' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും കാവ്യ അജിത്തുമാണ്. ഹരിനാരായണൻ ബി. കെ.യുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.

'ജേക്കബിന്റെ സ്വർഗ്ഗരാജ്യം'ത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ 'ദുബായ്' എന്ന ഗാനത്തിന്റെ ഓഡിയോ മ്യൂസിക്247 ഒരു സിംഗിളായി പുറത്തിറക്കിയിരുന്നു.

റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 'ദുബായ്' ഐട്യൂൺസിന്റെ ഇന്ത്യൻ പ്രാദേശിക ഗാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി.

വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' ദുബായ് പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളെ പ്രമേയമാക്കി അവതരിപ്പിക്കുന്നു. നിവിൻ പോളി, രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണൻ, സായികുമാർ, ടി ജി രവി, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ തുടങ്ങിയവർ താരനിരയിൽ അണിനിരക്കുന്നു.

പുതുമുഖം റീബ ജോൺ ആണ് നിവിൻ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോണും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ബിഗ് ബാങ്ങ് എന്റർടൈന്മെൻസിന്റെ ബാനറിൽ നോബിൾ ബാബു തോമസ് നിർമ്മിച്ച 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' പ്രദർശനത്തിനെത്തിക്കുന്നത് എൽ ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP