Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിട്ടുവീഴ്ച ചെയ്യാമോ?' എന്നുചോദിച്ച് ചിലർ സമീപിച്ചിട്ടുണ്ട്; അത്തരം സന്ദേശങ്ങൾക്ക് ഞാൻ മറുപടി നൽകാറില്ല'; കോംപ്രമൈസ് സമീപനങ്ങളെ ബോൾഡായി നേരിട്ടതിനെക്കുറിച്ച് നടി ഗായത്രി സുരേഷ്

'വിട്ടുവീഴ്ച ചെയ്യാമോ?' എന്നുചോദിച്ച് ചിലർ സമീപിച്ചിട്ടുണ്ട്; അത്തരം സന്ദേശങ്ങൾക്ക് ഞാൻ മറുപടി നൽകാറില്ല'; കോംപ്രമൈസ് സമീപനങ്ങളെ ബോൾഡായി നേരിട്ടതിനെക്കുറിച്ച് നടി ഗായത്രി സുരേഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ മോശം പ്രവണതകൾക്കെതിരെ വെളിപ്പെടുത്തലുമായി നിരവധി നടിമാർ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ നീണ്ട നിര കണ്ട മീ ടു കാലത്തിന് ശേഷം നടിമാർ കുറേക്കൂടെ ധൈര്യത്തോടെയാണ് കാര്യങ്ങൾ തുറന്നുപറയുന്നത്. സിനിമയിൽ അവസരം വേണമെങ്കിൽ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലർ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി. ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തൽ.

സിനിമയിൽ അവസരം ലഭിക്കാൻ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറാകുമോയെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എഫ് എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങൾ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി.

അഭിമുഖത്തിൽ ഗായത്രിക്കൊപ്പം നടൻ ധ്രുവനും പങ്കെടുത്തിരുന്നു. സ്ത്രീകൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നവർക്ക് ചുട്ടമറുപടി നൽകണമെന്ന് ധ്രുവൻ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് ഗായത്രി പറഞ്ഞു. അതു തന്നെയാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേർത്തു.

മിസ് കേരള കിരീടം നേടിയ ഗായത്രി കുഞ്ചാക്കോ ബോബൻ നായകനായ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. ഫോർ ജി, ലൗവർ, ഹീറോയിൻ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP