Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൽമാൻ നായകനായി കത്തി ഹിന്ദിയിലേക്ക്; താരങ്ങൾക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് മുരുഗദോസ്

സൽമാൻ നായകനായി കത്തി ഹിന്ദിയിലേക്ക്; താരങ്ങൾക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് മുരുഗദോസ്

മിഴകത്തെ പല ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ചിത്രം കത്തി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. വിജയ് നായകനായ കത്തി ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനടിയിലാണ് സൽമാനെ നായകനാക്കി ചിത്രം ഹിന്ദിയിലെത്തുമെന്ന റിപ്പോർട്ട് വരുന്നത്. സൽമാൻ, ഗോവിന്ദ എന്നിവരുമായി ചർച്ച നടത്തുന്ന ഒരു ഫോട്ടോ കത്തിയുടെ സംവിധായകൻ എ ആർ മുരുഗദോസ് പുറത്തുവിട്ടതാണ് വാർത്തകൾക്ക് ആധാരം. സൽമാൻ ഖാനും ഗോവിന്ദയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് വാർത്തകൾ.

അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായിട്ടാണ് വിജയ് കത്തിയിൽ അഭിനയിച്ചത്. സാമന്തയായിരുന്നു നായിക. ചിത്രം പ്രദർശനത്തിനെത്തി രണ്ടു ആഴ്ചകൾക്കുള്ളിൽ തന്നെ 100 കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു.കത്തി റീമേക്ക് ചെയ്യാൻ പല ബോളിവുഡ് താരങ്ങൾക്കും താൽപ്പര്യമുണ്ട്. എന്നാൽ സൽമാൻ തന്നെ കത്തിയുടെ റീമേക്കിൽ അഭിനയിക്കണമെന്നാണത്രേ മുരുഗദോസിന്റെ ആഗ്രഹം.
 
ഇതിനകം രണ്ട് ഹിന്ദി ചിത്രങ്ങളാണ് മുരുഗദോസ് ഒരുക്കിയിട്ടുള്ളത്. ഗജിനിയും ഹോളിഡേയും. രണ്ടും 100 കോടി ക്ലബിൽ ഇടം പിടിച്ച സിനിമകൾ ആണ്. ഇപ്പോൾ സൊനാക്ഷി സിൻഹയെ നായികയാക്കി അടുത്ത ഹിന്ദി ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരിക്കുകയാണ് മുരുഗദോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP