Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളികളുടെ പ്രിയ നടൻ നരേന്റെ ശക്തമായ തിരിച്ചു വരവുമായി ഹല്ലേലൂയ; ചിത്രത്തിന്റെ ട്രെയിലർ കാണാം

മലയാളികളുടെ പ്രിയ നടൻ നരേന്റെ ശക്തമായ തിരിച്ചു വരവുമായി ഹല്ലേലൂയ; ചിത്രത്തിന്റെ ട്രെയിലർ കാണാം

രേൻ, മേഘ്‌നാ രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധി അന്ന സംവിധാനംചെയ്യുന്ന ചിത്രമായ ഹല്ലേലൂയയുടെ ട്രെയിലർ ഇറങ്ങി. ഏറെ നാളുകൾക്കു സിനിമയിൽ നിന്ന് വിട്ടു നിന്ന മലയാളികളുടെ പ്രിയ നടൻ നരേൻ ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ കെ.ബി. ഗണേശ് കുമാർ, സുധീർ കരമന, സുനിൽ സുഖദ, നിയാസ് ബക്കർ, ശശി കലിംഗ, പാഷാണം ഷാജി, രാജ്‌മോഹൻ ഉണ്ണിത്താൻ, സജിതാ മഠത്തിൽ, ദേവി അജിത്, ശോഭാ മോഹൻ, ഗായത്രി അശോക്, ജീജാ സുരേന്ദ്രൻ, മാസ്റ്റർ എറിക്, ബേബി ദുർഗ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഇരുപത്തിമൂന്നു വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടങ്ങിയെത്തുകയാണ് ഡോ. റോയി. വരവ് സ്വന്തം ആഗ്രഹപ്രകാരമല്ല, തനിക്കു ജീവിതം നൽകിയ ഫാദർ ഫ്രാൻസിസിന്റെ ആവശ്യപ്രകാരമാണ് ഡോക്ടർ റോയി താൻ ജനിച്ചുവളർന്ന ആ സുന്ദര ഓർമകളുടെ ഗ്രാമത്തിലെത്തിയത്.

നാട്ടിലെത്തി ഫാദർ ഫ്രാൻസിസിനെ കണ്ടുവെങ്കിലും തന്റെ വരവിന്റെ പിന്നിലുള്ള നിയോഗം എന്താണെന്നു വെളിപ്പെടുത്തിയില്ല. അതു ചോദിക്കാനുള്ള ധൈര്യവും റോയിക്കുണ്ടായില്ല. വർഷങ്ങൾക്കുമുമ്പ് ഒറ്റപ്പെട്ടുപോയ റോയിയുടെ ബാല്യകാലത്ത് ഫാദർ ഫ്രാൻസിസാണ് ഒരു സുഹൃത്തായ സായിപ്പിന്റെ ഇഷ്ടപ്രകാരം റോയിയെ ഫ്രാൻസിലേക്ക് കൊണ്ടുപോയത്. ഇപ്പോൾ ഡോക്ടറായി നല്ല ജീവിതം നയിക്കുന്ന വേളയിലാണ് ഫാദറിന്റെ സ്‌നേഹപൂർവമുള്ള വിളി.

ഗ്രാമത്തിലെത്തിയ റോയി കളിക്കൂട്ടുകാരിയായ മീരയെ കണ്ടുമുട്ടുന്നു. മീര ഇപ്പോൾ ഡോക്ടർ മീരാ മേനോനാണ്. പീടിയാട്രീഷ്യൻ ഡോക്ടറാണ് മീരയെങ്കിൽ റോയി സൈക്യാട്രിസ്റ്റാണ്. അവരുടെ മായാതിരുന്ന ഓർമകളെ വീണ്ടും മനസിലേക്ക് ആവാഹിച്ച് പരസ്പരം ആ ധന്യമുഹൂർത്തങ്ങളെ പങ്കുവയ്ക്കുമ്പോൾ അവർ ചില യാഥാർഥ്യങ്ങൾ തിരിച്ചറിയുകയായിരുന്നു. ബാർക്കിങ് ഡോക്‌സ് സെൽഡം ബൈറ്റ് ഫിലിംസിന്റെ ബാനറിൽ കെ.എം. സുരേന്ദ്രൻ നിർമ്മിക്കുന്നു. റോയിയായി നരേനും മീരയായി മേഘ്‌നാ രാജും അഭിനയിക്കുന്നു. അഭിമാൻ, സുനിരാജ് എന്നിവർ ചേർന്നു തിരക്കഥ, സംഭാഷണം എഴുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP