Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാ ബാലന് വീണ്ടും പ്രണയത്തിൽ; ഹമാരി അധൂരി കഹാനിയിൽ ഇമ്രാൻ ഹഷ്മിയും

വിദ്യാ ബാലന് വീണ്ടും പ്രണയത്തിൽ; ഹമാരി അധൂരി കഹാനിയിൽ ഇമ്രാൻ ഹഷ്മിയും

ന്റെ ആദ്യ ചിത്രമായ 'പരിണീത' എന്ന പ്രണയചിത്രത്തിന് ശേഷം വീണ്ടും വളരെ ശക്തമായൊരു പ്രണയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് മലയാളിയായ ബോളിവുഡ് താരം വിദ്യാ ബാലൻ. മോഹിത് സൂരി സംവിധാനം ചെയ്യുന്ന 'ഹമാരി അധൂരി കഹാനി' എന്ന ചിത്രത്തിലാണ് വിദ്യ വളരെ ശക്തമായൊരു പ്രണയം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിഗ് ഒക്ടോബറിൽ ആരംഭിക്കും.

താനവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഒരു പ്രത്യേകത നൽകാൻ താൻ ശ്രമിക്കാറുണ്ടെന്നും ഈ ചിത്രവും അതുപോലെയായിരിക്കുമെന്നും വിദ്യ പറഞ്ഞു. മോഹിത് സൂരിയോടൊപ്പം പ്രവർത്തിക്കാനായതിന്രെ സന്തോഷവും താരം മറച്ചുവച്ചില്ല. താൻ വളരെ സന്തോഷത്തോടെ ജോലി ചെയ്യുന്ന സെറ്റുകളിൽ ഒന്നാണ് സൂരിയുടേതെന്ന് നടി പറഞ്ഞു. മഹേഷ് ഭട്ടാണ് ചിത്രത്തിന്രെ തിരക്കഥ എഴുതുന്നത്. അതിനാൽത്തന്നെ താൻ വളരെ പ്രതീക്ഷയിലാണെന്നും നടി പറഞ്ഞു

ചിത്രത്തിൽ ഇമ്‌നാൻ ഹഷ്മിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാന്രെ ഒപ്പമുള്ള വിദ്യയുടെ മൂന്നാമത്തെ ചിത്രമാണിത്. ഇതിനു മുന്പ് ദി ഡേർട്ടി പിക്ചർ, ഗഞ്ജക്കർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


അടുത്ത വർഷം ജൂണിൽ ചിത്രം റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ഹമാരി അധൂരി കഹാനിയുടെ പ്രമേയം മഹേഷ് ഭട്ടിന്റെ തന്നെ ജീവിതത്തിൽ സംഭവിച്ച കഥയാണന്നൊണ് ബോളിവുഡ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP