Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് ചിത്രത്തിൽ സൂപ്പർ റോളിൽ ഹരീഷ് പേരടി; മലയാളത്തിൽ സ്വഭാവ നടനായും വില്ലനായും തിളങ്ങിയ കലാകാരൻ കോളിവുഡിലേക്ക് ചുവടു വെക്കുന്നു

വിജയ് ചിത്രത്തിൽ സൂപ്പർ റോളിൽ ഹരീഷ് പേരടി; മലയാളത്തിൽ സ്വഭാവ നടനായും വില്ലനായും തിളങ്ങിയ കലാകാരൻ കോളിവുഡിലേക്ക് ചുവടു വെക്കുന്നു

ലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞ് നിൽക്കുന്ന നടനാണ് ഹരീഷ് പേരാടി. നാടക രംഗത്തു നിന്നും സിനിമയിൽ എത്തി തിളങ്ങിയ താരത്തിനെ കാത്ത് വലിയൊരു അവസരം കൂടി വന്നിരിക്കയാണ്. മലയാളത്തിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഹരീഷ് പേരാടി തമിഴിൽ ഇത് ആദ്യമായി തന്റെ സാന്നിധ്യം അറിയിക്കാൻ പോകുകയാണ്. അതും വിജയ്ചിത്രത്തിലൂടെ

തമിഴിൽ സ്വപ്നനടന്മാരിൽ ഒരാളായ ഇളയദളപതി വിജയ്ക്കൊപ്പമാണ് ഹരീഷ് പേരാടി തന്റെ തമിഴിലേക്കുള്ള സാന്നിധ്യം അറിയിക്കുന്നത്. ആറ്റ്‌ലീ സംവിധാനം ചെയുന്ന വിജയ്യുടെ 61-ാം മത്തെ ചിത്രത്തിലൂടെയാണ് ഹരീഷ് പേരാടി തമിഴിൽ എത്തുന്നത്.

ആറ്റ്‌ലീ വിജയ് സിനിമയുടെ സെറ്റിൽ ഹരീഷ് പേരാടി ഇളയദളപതി വിജയ് യോടപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞ നിൽക്കുയാണ്. തെറിക്ക് ശേഷം ആറ്റ്‌ലി വിജയ് ടീം വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP