Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി പറയാൻ ഹരിശ്രീ അശോകൻ; അഭിനയത്തിനൊപ്പം സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നവരുടെ ലിസ്റ്റിലേക്ക് അശോകനും

ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി പറയാൻ ഹരിശ്രീ അശോകൻ; അഭിനയത്തിനൊപ്പം സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നവരുടെ ലിസ്റ്റിലേക്ക് അശോകനും

സംവിധാന രംഗത്തേക്ക് മറ്റൊരു താരം കൂടി വരികയാണ്. ഹരിശ്രീ അശോകനാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന കൗതുകമുള്ള പേരുമായാണ് അശോകന്റെ ചിത്രം എത്തുക.രാഹുൽ മാധവ്, ധർമജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, സുരഭി സന്തോഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് ചിത്രത്തിന്റെ പൂജ നടക്കും.

ചിത്രമൊരു കോമഡി എന്റർടെയ്നറായിരിക്കും. എം ഷിജിത്, ഷഹീർ ഷാൻ എന്നിവർ സംയുക്തമായി എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടെയ്‌നർ എന്ന് കരുതപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് എം.ഷിജിത്ത്, ഷഹീർ ഖാൻ എന്നിവർ ചേർന്നാണ്. ബാനർ എസ് സ്‌ക്വയർ സിനിമാസ്.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ നിരവധി താരങ്ങളാണ് അഭിനയരംഗത്ത് നിന്നും സംവിധാന രംഗത്തേക്ക് എത്തിയത്. ജോയ് മാത്യു, ബാബുരാജ്, സിദ്ധാർഥ് ശിവ, നാദിർഷ, വിനീത് കുമാർ, പൃഥ്വിരാജ്, സലിം കുമാർ, രമേഷ് പിഷാരടി എന്നിവർ നേരത്തെ അഭിനയരംഗത്ത് നിന്ന് സംവിധാന രംഗത്തേക്കെത്തിയവരാണ്. ഈ പട്ടികയിൽ പുതിയതായി പൃഥ്വിരാജും ഇടം കണ്ടെത്തി. ലൂസിഫർ എന്ന മോഹൻലാൽ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP