Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലാമറസായി ടൈഗർ ഷെറോഫിനൊപ്പം ചുവടുവച്ച് ആലിയ;യൂട്യൂബിൽ തരംഗം തീർത്ത് സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 വിലെ ഗാനം ; മണിക്കൂറുകൾ കൊണ്ട് കണ്ടത് 15 ലക്ഷത്തോളം പേർ

ഗ്ലാമറസായി ടൈഗർ ഷെറോഫിനൊപ്പം ചുവടുവച്ച് ആലിയ;യൂട്യൂബിൽ തരംഗം തീർത്ത് സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 വിലെ ഗാനം ; മണിക്കൂറുകൾ കൊണ്ട് കണ്ടത് 15 ലക്ഷത്തോളം പേർ

പുനിത് മൽഹോത്ര സംവിധാനം ചെയ്യുന്ന സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലെ ഗാനം സോഷ്യൽമീഡിയയിൽ വൈറലാകുന്നു.അലിയ ഭട്ടും ടൈഗർ ഷെറോഫും ചേർന്നുള്ള രംഗങ്ങൾ ഗ്ലാമറിന്റെ അതിപ്രസരത്താൽ സമ്പന്നമാണ

ഹൂക്ക് അപ്പ് എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗം തീർക്കുകയാണ്. മണിക്കൂറുകൾ കൊണ്ട് 15 ലക്ഷത്തിലധികം കാഴ്‌ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗിലും ഗാനം മുന്നിലാണ്.

പുനീത് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം മെയ്‌ മാസത്തിൽ റിലീസാകുമെന്നാണ് സൂചന. അനന്യ പാണ്ഡെ, താര സുതാറിയ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രൈലറും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡിലെ താരറാണിയായി വിലസുന്ന ആലിയ ഭട്ടിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു സ്റ്റുഡന്റ് ഓഫ് ദ ഇയർ. 2012 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ ആരാധകർ ത്രില്ലിലാണ്. ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP