Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധകരെ ഹരം കൊള്ളിച്ച് ഐയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി; ഓഡിയോ ലോഞ്ചിനായി എത്തുന്നത് ആർനോൾഡും രജനികാന്തും

ആരാധകരെ ഹരം കൊള്ളിച്ച് ഐയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി; ഓഡിയോ ലോഞ്ചിനായി എത്തുന്നത് ആർനോൾഡും രജനികാന്തും

രാധകരെ ഹരം കൊള്ളിച്ച് ഐയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കോടികൾ ചെലവഴിച്ച് ശങ്കർ സംവിധാനം ചെയ്യുന്ന ഐയുടെ ഔദ്യോഗിക പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കന്നത്.

വരുന്ന സെപ്റ്റംബർ 15നാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ്. ചിത്രത്തിലെ ചില ഗാന ഭാഗങ്ങൾ ഒഴികെ എല്ലാം പൂർത്തിയായതായി ശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു. ആരാധകർക്ക് വീണ്ടും വിരുന്ന് നല്കികൊണ്ട് ഐ യുടെ ഓഡിയോ ലോഞ്ചിങ് വേദിയിൽ ഒരു താരസംഗമ വേദിയായി മാറുമെന്നും റിപ്പോർട്ട് ഉണ്ട്.

ആർനോൾഡ് പങ്കെടുക്കുന്നതിനാൽ ചടങ്ങിൽ എത്താമെന്ന് രജനി സമ്മതിച്ചതായിട്ടാണ് വിവരം. ഒരു യഥാർത്ഥ താരസംഗമമായ ഓഡിയോ ലോഞ്ചിങ് ചടങ്ങ് വൻ സംഭവമാക്കാനുള്ള നീക്കത്തിലാണ് ചിത്രത്തിന്റെ അണിയറക്കാരായ ഓസ്‌ക്കർ. ഗിന്നസ് റെക്കോഡ് ബബിൾ ആർടിസ്റ്റ് അന യംഗും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ ചേർത്തുള്ള എ ആർ റഹ്മാന്റെ സംഗീതനിശ, ഗാനരംഗത്ത് ഇട്ട അതേ വേഷത്തിൽ നൃത്ത സംഘത്തിന്റെ നൃത്തം. സിനിയമിലെ വസ്ത്രാലങ്കക്കാരൻ രൂപം നൽകിയ വസ്ത്രങ്ങളുടെ ഫാഷൻഷോ എന്നിവയെല്ലാം പരിപാടിയിലുണ്ട്.

ഏഴ് വർഷത്തിനു ശേഷം ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അന്യൻ ആയിരുന്നു ഈ ടീമിന്റെ ഒടുവിലത്തെ ചിത്രം. ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുക ളിലൊന്നായി മാറി. മലയാളത്തിൽ നിന്നും സുരേഷ് ഗോപിയാണ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP