Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽ ഹാസന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ച ഇന്ത്യൻ 2 പ്രതിസന്ധിയിൽ; നിർമ്മാതാക്കളും സംവിധായകൻ ശങ്കറും തമ്മിൽ ബഡ്ജറ്റിന്റെ കാര്യത്തിൽ ഭിന്നത; ലൈക്ക പ്രൊഡക്ഷൻ ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്

കമൽ ഹാസന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ച ഇന്ത്യൻ 2 പ്രതിസന്ധിയിൽ; നിർമ്മാതാക്കളും സംവിധായകൻ ശങ്കറും തമ്മിൽ ബഡ്ജറ്റിന്റെ കാര്യത്തിൽ ഭിന്നത; ലൈക്ക പ്രൊഡക്ഷൻ ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്

ലക നായകൻ കമൽ ഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഷങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നിട്ട് ഏറെനാളുകളായി. ഇന്ത്യൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ശങ്കർ തന്നെയാണ് സംവിധാനം ചെയ്യാൻ പോകുന്നത്. മാത്രമല്ല ഈ ചിത്രത്തോടെ കമൽഹാസൻ അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞേക്കാമെന്നും ഇത് അവസാന ചിത്രമായിരിക്കുമെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. എന്നാൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രതിസന്ധിയിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻ സിനിമയിൽനിന്ന് പിന്മാറിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിനിമയുടെ ബഡ്ജറ്റിനെ സംബന്ധിച്ച് ഷങ്കറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ലൈക്ക പ്രൊഡ ക് ഷൻ പിന്മാറുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമില്ല.

അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായിരുന്നു കമൽഹാസന്.മക്കൾ മനീതി മയ്യം എന്ന പാർട്ടി ഉണ്ടാക്കിയ കമലിന്റെ രാഷ്ട്രീയ രംഗപ്രവേശത്തിന് ഇന്ധനം പകരുന്ന ചിത്രമായിരിക്കും ഇന്ത്യൻ2 എന്ന കരുതപ്പെട്ടിരുന്നു. കമലിന്റെ അഴിമതിരഹിത ഇമേജിന് കരുത്തു പകരുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

സുകന്യ, മനീഷ കൊയ് രാള, ഊർമിള, നെടുമുടി വേണു, നാസർ, കസ്തൂരി തുടങ്ങി വലിയ താരനിര സിനിമയിൽ ഉണ്ടായിരുന്നു. എ.ആർ. റഹ്മാൻ ഒരുക്കിയ സിനിമയിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇന്ത്യൻ 2 വിനുവേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP