Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്‌ക്കെതിരേ അറബ്‌ലോകം; മജീദി മജീദിയുടെ മാഹമ്മദ്: ദി മെസഞ്ചർ ഓഫ് ഗോഡ് വിവാദത്തിൽ

മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്‌ക്കെതിരേ അറബ്‌ലോകം; മജീദി മജീദിയുടെ മാഹമ്മദ്: ദി മെസഞ്ചർ ഓഫ് ഗോഡ് വിവാദത്തിൽ

തെഹ്‌റാൻ: ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള മൊഹമ്മദ്: ദി മെസഞ്ചർ ഓഫ് ഗോഡ് സിനിമയ്‌ക്കെതിരേ അറബ്‌ ലോകത്ത് പ്രതിഷേധം വ്യാപകം. വ്യാഴാഴ്ച സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഇറാൻ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട അറബ് നാട്ടിലെ സുന്നിവിഭാഗം പുരോഹിതർ രംഗത്ത് വന്നു.

ഇസഌമെന്നാൽ അക്രമവും തീവ്രവാദവുമാണെന്ന പാശ്ചാത്യ നിരൂപണങ്ങളെ തകർക്കാൻ വേണ്ടിയാണ് സിനിമ ചെയ്തതെന്നാണ് മജീദിയുടെ ന്യായീകരണം. എന്നാൽ ഇതൊന്നും പ്രതിഷേധക്കാർ മുഖവലിയ്‌ക്കെടുക്കുന്നില്ല. ഓസ്‌ക്കാർ ജേതാവായ ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്‌റ്റൊറാറോയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എ ആർ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ 171 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ ഭാഗമാണ് പുറത്തുവന്നിട്ടുള്ളത്. പ്രവാചകന്റെ കുട്ടിക്കാലം പരാമർശിക്കുന്ന ആദ്യ ഭാഗത്ത് അദ്ദേഹത്തിന്റെ മുഖം സിനിമയിൽ കാണിക്കുന്നില്ല. മുഹമ്മദായി അഭിനയിക്കുന്ന കുട്ടിയുടെ പിന്നിൽ നിന്നുകൊണ്ടും നിഴൽ ഉപയോഗിച്ചുമൊക്കെയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. എന്നാൽ ഇതൊന്നും ന്യായീകരണമല്ല എന്ന് പറഞ്ഞുകൊണ്ട് ഈജിപ്തിലെ സുന്നി വിഭാഗക്കാരുടെ സ്ഥാപനമായ അൽ അസർ രംഗത്ത് വന്നു.

സുന്നികൾക്ക് കൂടുതൽ മേധാവിത്വമുള്ള സ്ഥലമാണ് സൗദി അറേബ്യ. ഇറാനിൽ ഷിയകൾക്കാണ് പ്രാമുഖ്യം. ഇറാന്റെ സഹായത്തോടെ 40 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുന്നി, ഷിയാ പണ്ഡിതരുമായി ഏറെ കൂടിയാലോചനകൾ നടത്തിയശേഷം അഞ്ചു വർഷം എടുത്താണ് മജീദി മജീദി ചിത്രം തയ്യാറാക്കിയത്. ഒരുവിധ എതിർപ്പും ഉയരില്ലെന്ന പ്രതീക്ഷയിലാണ് സിനിമ പുറത്തിറക്കിയത്.

എന്നാൽ നബിയെ കുറിച്ചുള്ള സിനിമ ഇസ്ലാമിനെ ഉയർത്തിക്കാട്ടാൻ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP