Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇട്ടിമാണിയുടെ മാർഗം കളി നൂറുകണക്കിന് പെൺകുട്ടികൾക്കൊപ്പം; ഒപ്പം ചട്ടയും കുണുക്കമണിഞ്ഞ് ഹരിഷ് കണാരനും സലീം കുമാറും അരിസ്‌റ്റോ സുരേഷും ജോണി ആന്റണിയും; താരങ്ങളെ ചുവടുവയ്ക്കാൻ പഠിപ്പിച്ച് പ്രസന്ന മാസ്റ്റർ; മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും വൈറൽ

ഇട്ടിമാണിയുടെ മാർഗം കളി നൂറുകണക്കിന് പെൺകുട്ടികൾക്കൊപ്പം; ഒപ്പം ചട്ടയും കുണുക്കമണിഞ്ഞ് ഹരിഷ് കണാരനും സലീം കുമാറും അരിസ്‌റ്റോ സുരേഷും ജോണി ആന്റണിയും; താരങ്ങളെ ചുവടുവയ്ക്കാൻ പഠിപ്പിച്ച് പ്രസന്ന മാസ്റ്റർ; മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും വൈറൽ

മഞ്ഞൊരുങ്ങി മാർഗം കളിയുടെ മുദ്ര പിടിച്ചു നിൽക്കുന്ന ഇട്ടിമാണിയായ ലാലേട്ടന്റെ ലുക് ആരാധകർ കൈയടികളോടെയാണ് വരവേറ്റത്.'ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ' മാർഗ്ഗം കളി വേഷത്തിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ ശേഷം അതേ വേഷത്തിൽ സെൽഫിയുമായി നില്ക്കുന്ന മോഹൻലാലിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മോഹൻലാലിനൊപ്പം മാർഗം കളിയുടെ ചുവടുവയ്ക്കുന്നത് നൂറ് കണക്കിന് സുന്ദരി കുട്ടികളാണെന്നാണ് ഈ ചിത്രത്തിൽ നിന്നും മനസിലാക്കുന്നത്.

520 കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മാള ഇടവക കുടുംബ സമ്മേളന കേന്ദ്ര സമിതി നടത്തിയ മെഗാ മാർഗംകളി അതേ രീതിയിൽ ഈ സിനിമയിലേക്ക് എടുക്കാൻ സംവിധായകരും നിർമ്മാതാവും തീരുമാനിക്കുകയായിരുന്നു. മാത്രമല്ല ഭവന നിർമ്മാണ സഹായ നിധിയിലേക്ക് സംഭാവന തേടിയാണ് ഈ നിൽപ്പെന്നാണ് പുറത്ത് വരുന്ന സൂചന. ജിബു-ജോജി ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഒരു രംഗമാണിത്. ലാലിനൊപ്പം സലിം കുമാർ, അരിസ്റ്റോ സുരേഷ് ഹരിഷ് കണാരൻ എന്നിവരും ഉണ്ട്. ഇതിന്റെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.പ്രസന്ന മാസ്റ്ററാണ് ഇട്ടിമാണിയിൽ മോഹൻലാലിനെ മാർഗ്ഗംകളി അഭ്യസിപ്പിക്കുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പയറ്റാനാണ് ഇട്ടിമാണിയുടെ വരവ് എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല, 'തൂവാനതുമ്പികളി'ലെ ജയകൃഷ്ണന് ശേഷം വീണ്ടും തൃശൂർക്കാരനായി മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും 'ഇട്ടിമാണി'ക്കുണ്ട്.വമ്പൻ ഹിറ്റായ 'ലൂസിഫറി'ന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്

മോഹൻലാലിനൊപ്പം ഹണി റോസ്, സലീം കുമാർ, സിദ്ദിഖ്, അരിസ്റ്റോ സുരേഷ് വിനു മോഹൻ, ധർമജൻ, ഹരിഷ് കണാരൻ, രാധിക ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.സിംഗപ്പൂർ, തൃശൂർ, എറണാകുളം, ചൈന എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP