Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൃഥ്വിരാജിന്റെ ജെയിംസ് ആൻഡ് ആലീസിലെ ഗാനങ്ങൾ പുറത്തിറക്കി; ഗോപി സുന്ദർ ഈണം പകർന്ന പാട്ടുകൾ കേൾക്കാം

പൃഥ്വിരാജിന്റെ ജെയിംസ് ആൻഡ് ആലീസിലെ ഗാനങ്ങൾ പുറത്തിറക്കി; ഗോപി സുന്ദർ ഈണം പകർന്ന പാട്ടുകൾ കേൾക്കാം

കൊച്ചി: പൃഥ്വിരാജും വേദികയും നായികാ നായകന്മാരാകുന്ന 'ജയിംസ് ആൻഡ് ആലിസ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി.കെയാണ്.

സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ. കാർത്തിക്, അഭയ ഹിരൺമയി, സയനോര ഫിലിപ്പ് തുടങ്ങിയവരാണു ഗായകർ.

ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആൻഡ് ആലിസ്. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സായികുമാർ, വിജയരാഘവൻ, പാർവതി നായർ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരക്കഥ ഡോ. എസ്. ജനാർദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ്. സജികുമാർ നിർമ്മിച്ച 'ജയിംസ് ആൻഡ് ആലിസ്' മെയ് 5ന് തിയറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP