Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈബർ ആക്രമികൾ സോണി പിക്‌ച്ചേഴ്‌സിൽ നിന്ന് മോഷ്ടിച്ചവയിൽ ജെയിംസ് ബോണ്ട് തിരക്കഥയും; ഏറ്റവും പുതിയ ചിത്രം സ്‌പെക്‌ട്രെയുടെ കഥ പരസ്യമാക്കി ഹാക്കർമാർ

സൈബർ ആക്രമികൾ  സോണി പിക്‌ച്ചേഴ്‌സിൽ നിന്ന് മോഷ്ടിച്ചവയിൽ ജെയിംസ് ബോണ്ട് തിരക്കഥയും; ഏറ്റവും പുതിയ ചിത്രം സ്‌പെക്‌ട്രെയുടെ കഥ പരസ്യമാക്കി ഹാക്കർമാർ

സൈബർ ആക്രമികളുടെ മുന്നിൽ ആക്ഷൻ നായകൻ ജയിംസ് ബോണ്ടിന് പോലും രക്ഷയില്ല. സ്‌ക്രീനിൽ എതിരാളികളെ നിലം പരിശാക്കുന്ന ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രം സ്‌പെക്‌ട്രെയുടെ തിരക്കഥ മോഷണം പോയതായി റിപ്പോർട്ട്. സോണി പിക്‌ച്ചേഴ്‌സിൽ നടന്ന സൈബർ ആക്രമണത്തിലാണ് സ്‌പെക്‌ട്രെയുടെ തിരക്കഥ നഷ്ടപ്പെട്ടത്. ഹാക്കർമാർ തിരക്കഥ പരസ്യമാക്കുകയും ചെയ്തു.

നവംബർ 24നാണ് സോണി പിക്‌ച്ചേഴ്‌സിൽ സൈബർ ആക്രമണം നടന്നത്. എന്നാൽ ശനിയാഴ്ച രാവിലെയാണ് സ്‌പെക്‌ട്രെയുടെ തിരക്കഥ മോഷണം പോയതായി സോണി പിക്‌ച്ചേഴ്‌സ് അധികൃതർ സ്ഥിരികരിച്ചത്. ആക്രമണത്തിൽ സോണിയുടെ കമ്പ്യൂട്ടറിൽ നിന്ന് മറ്റ് ചില രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇവയുടെ കൂട്ടത്തിലാണ് സെ്‌പെക്‌ട്രെയുടെ തിരക്കഥയുടെ പ്രാഥമിക രൂപവും നഷ്ടപ്പെട്ടത്. തിരക്കഥ മോഷണം പോയതിനെ തുടർന്ന് സ്‌പെക്‌ട്രെ ഉൾപ്പെടെയുള്ള സിനിമകളുടെ ചിത്രീകരണം നിർത്തിവച്ചതായി സോണി വക്താവ് അറിയിച്ചു.

ഡാനിയൽ ക്രെയ്ഗ് തന്നെയാണ് സ്‌പെക്‌ട്രെയിലും ബോണ്ടാകുന്നത്. ഈ മാസം ചിത്രീകരണം തുടങ്ങിയ ചിത്രം 2015 നവംബറിൽ റിലീസ് ചെയ്യാനാണ് സോണി പിക്‌ച്ചേഴ്‌സ് തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണവും റിലീസും നീളാൻ സാധ്യതയുണ്ടെന്ന് സോണി പിക്‌ച്ചേഴ്‌സ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് ഡാനിയൽ  ക്രെയ്ഗിനൊപ്പം ചിത്രത്തിൽ വേഷമിടുന്ന മോണിക്ക ബല്ലൂച്ചി, ആൻഡ്രു സ്‌കോട്ട്, ലിയ സെഡക്‌സ്
തുടങ്ങിയവർ ഉൾപ്പെടെയുള്ള സഹതാരങ്ങളുടെ വിവരം നിർമ്മാതാക്കൾ പുറത്തുവിട്ടത്. ഈ സിരീസിൽ അവസാനം ഇറങ്ങിയത്  'സ്‌കൈ ഫാൾ' ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP