Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിന്റെ ടീസർ പുറത്ത്; ചൂടൻ രംഗങ്ങളും സംഘട്ടനങ്ങളും ഹൈലൈറ്റാക്കി എത്തിയ ടീസറിന് മികച്ച പ്രതികരണം

ജയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിന്റെ ടീസർ പുറത്ത്; ചൂടൻ രംഗങ്ങളും സംഘട്ടനങ്ങളും ഹൈലൈറ്റാക്കി എത്തിയ ടീസറിന് മികച്ച പ്രതികരണം

ലോകമെങ്ങുമുള്ള ബോണ്ട് ചിത്രങ്ങളുടെ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് സ്‌പെക്ടറിന്റെ ടീസർ പുറത്തിറങ്ങി. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പതിവു മസാലചേരുകളെല്ലാം കോർത്തിണക്കി കൊണ്ടു തന്നെയാണ് സ്‌പെക്ടറും ഒരുക്കിയിരിക്കുന്നത്. ബോണ്ട് ചിത്രത്തിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്ന ചൂടൻ രംഗങ്ങളും കാർചേസും സ്‌ഫോടനവും വെടിവെയ്‌പ്പുമെല്ലാം സിനിമയിലുണ്ടാകും. ഇറ്റാലിയൻ സുന്ദരി മോണിക്കാ ബലൂച്ചിയാണ് നായിക. ബോണ്ട് ആകുന്ന ഡാനിയേൽ ക്രെയ്ഗുമായി മോണിക്കയുടെ ഒട്ടേറെ ചൂടൻ രംഗങ്ങൾ ഉണ്ട്.

ബുധനാഴ്ച രാവിലെയാണ് ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കായി അണിയറക്കാർ പുറത്തുവിട്ടത്. സ്‌പെക്ടർ എന്ന് അറിയപ്പെടുന്ന ക്രിമിനൽ സംഘടനയെ ഒതുക്കാനാണ് ഇത്തവണ ബോണ്ട് എത്തുന്നത്. ക്രിസ്റ്റഫർ വാൾട്‌സ് ആണ് ചിത്രത്തിലെ വില്ലൻ. മെക്‌സിക്കോ സിറ്റിയിലെയും റോമിലെയും ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  
ഒരു പ്രമുഖ ക്രിമിനലിന്റെ ഭാര്യയായിട്ടാണ് മോണിക്കാ ബലൂച്ചി അഭിനയിക്കുന്നത്. 2012 ലെ സ്‌കൈഫാളിന്റെ പിൻതുടർച്ചയായിട്ടാണ് സ്‌പെക്ട്ര എത്തുന്നത്.

ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷയോട് നീതി പുലർത്തുന്നതാണ് പ്രതികരണം. ആക്ഷനും ചൂടൻ രംഗങ്ങളും ആയിരുന്നു എന്നും ബോണ്ട് സിനിമകളുടെ ഹൈലൈറ്റ്. ഇവിടെയും അതിനു മാറ്റമില്ല. നേരത്തെ സ്‌പെക്ടറിന്റെ ലൊക്കേഷൻ വീഡിയോയും പുറത്തു വിട്ടിരുനനു. ഓസ്ട്രിയയിലെ മഞ്ഞുമലകളിൽ നടക്കുന്ന ഒരു കാർ ചേസും സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ പ്രേക്ഷകർക്കായി ഒരുക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP