Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു; അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളും; മലയാളി വിസ്മയിപ്പിക്കാൻ 'കിണറുമായി' ജയപ്രദ

ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു; അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളും; മലയാളി വിസ്മയിപ്പിക്കാൻ 'കിണറുമായി' ജയപ്രദ

കൊച്ചി: 'ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾ ചെയ്തു. അതിൽ മലയാളത്തിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളാണ്'- ഇത് പറയുന്നത് ജയപ്രദയെന്ന നടിയാണ്.

സാഗര സംഗമത്തിലൂടെ മലയാളി വിസ്മയിപ്പിച്ച പ്രണയത്തിലൂടെ കരയിപ്പിച്ച നടി. ഇപ്പോൾ വീണ്ടും കേരളത്തിൽ സജീവമാണ് ജയപ്രദ. മോഹൻലാല്-അനുപം ഖേർ എന്നിവർക്കൊപ്പം അഭിനയിച്ച പ്രണയത്തിനു ശേഷം ഏകദേശം നാലരവർഷം കഴിഞ്ഞാണ് ജയപ്രദ മറ്റൊരു ശക്തമായ കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നത്.

പ്രണയത്തിനു ശേഷം ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി.കെ., ആൻ സജീവ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന 'കിണർ' എന്ന ചിത്രം എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്നു. ഇതിലാണ് ജയപ്രദ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്. കാലികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിലൂടെ നമ്മുടെ ചുറ്റുപാടുമുള്ള ജനജീവിതത്തിന് സംഭവബഹുലമായ മുഹൂർത്തങ്ങൾ വളരെ റിയലിസ്റ്റിക്കായി ദൃശ്യവൽക്കരിക്കുന്ന സിനിമായണ് ഇത്. അതുകൊണ്ട് തന്നെ ജയപ്രദ പ്രതീക്ഷയിലും.

ജലദൗർലഭ്യം വിഷയമായ ഈ ചിത്രത്തിൽ ജയപ്രദ, രേവതി, അർച്ചന എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്തു കൊല്ലത്തിനു ശേഷമാണ് ദേശീയ അവാർഡ് നേടിയ അർച്ചന എത്തുന്നത്. നാലുവർഷത്തിനു ശേഷം രേവതിയും നിഷാദിന്റെ 'കിണർ' എന്ന ചിത്രത്തിൽ എത്തുന്നു. ഏകദേശം നാല്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഇനിയൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കിൽ അത് ജലത്തിനു വേണ്ടിയുള്ളതായിരിക്കും. ഇത് ഓർമ്മപ്പെടുത്താനും ഈ ദുരന്തത്തെ മറികടക്കാനും മനുഷ്യ മനഃസാക്ഷിയെ ഉണർത്തുകയെന്നതാണ് 'കിണർ' എന്ന ചിത്രം ലക്ഷ്യമാക്കുന്നത്.'- സംവിധായകൻ നിഷാദ് പറഞ്ഞു.

ജിയോളജിസ്റ്റായ ഹരിഹരൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു അതിർത്തിഗ്രാമത്തിൽ ഒരു കിണർ കുത്താൻ തീരുമാനിക്കുന്നു. ആ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹ്യ-രാഷ്ട്രീയ-ജനജീവിത പ്രശ്നങ്ങളാണ് കിണർ എന്ന ചിത്രത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP