Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമരക്കാർ തള്ളികയറിയപ്പോൾ ഹണി റോസ് ചെയർമാന്റെ കസേരയിൽ നിന്നും ചാടി എണ്ണീറ്റു; അക്ഷമ മറച്ചു വച്ച് ജയറാം മധ്യസ്ഥനായി; കോട്ടയത്തെ കുട്ടിനേതാക്കളുടെ മുന്നിൽ സിനിമാക്കാർ കീഴടങ്ങിയത് ഇങ്ങനെ

സമരക്കാർ തള്ളികയറിയപ്പോൾ ഹണി റോസ് ചെയർമാന്റെ കസേരയിൽ നിന്നും ചാടി എണ്ണീറ്റു; അക്ഷമ മറച്ചു വച്ച് ജയറാം മധ്യസ്ഥനായി; കോട്ടയത്തെ കുട്ടിനേതാക്കളുടെ മുന്നിൽ സിനിമാക്കാർ കീഴടങ്ങിയത് ഇങ്ങനെ

കോട്ടയം: തിരക്കേറിയ നഗരസഭാ ഓഫീസ് ഷൂട്ടിംഗിനായി വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയതോടെ ജയറാം ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി. കോട്ടയം നഗരസഭയിലാണ് സംഭവം. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഇവ നടന്നത്.

അരിശം മൂത്ത് 'സർ സിപി' മുണ്ട് മടക്കിക്കുത്തി ഉച്ചത്തിൽ ആക്രോശിച്ചു: 'സർ സിപിയെ പൂട്ടാൻ നീ പൊലീസിനെ വിളിക്കും അല്ലിയോടീ . ' ടേബിളിൽ ഇരുന്ന ഫോണും മറ്റ് സാധനങ്ങളും എടുത്തെറിഞ്ഞ് അസിസ്റ്റന്റ് എൻജിനീയർക്കുനേരെ കയർത്തു. അപ്പോഴേക്കും നഗരസഭ സെക്രട്ടറി ഓടിയെത്തി സിപിയെ ശാന്തനാക്കുന്നു. ഇതാണ് ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന 'സർ സിപി' എന്ന സിനിമയിൽ ഇന്നലെ ഷൂട്ട് ചെയ്ത ഒരു സീൻ. സർ സിപിയായി ജയറാമും അസി. എൻജിനീയറായി നടി ഹണിറോസും അഭിനയിക്കുന്നു.

ഇതിനിടെയാണ് പ്രതിഷേധക്കാർ എത്തിയത്. സമരക്കാരെ കണ്ട് ഞെട്ടി ഹണി റോസ് ചെയർമാന്റെ കസേരയിൽ നിന്ന് ചാടി എണീറ്റു. എല്ലാവരും പകച്ചു. പിന്നെ സമരക്കാരെ സമാധാനിപ്പിക്കാൻ ശ്രമം. അതിന് ജയറാം മുന്നിട്ടിറങ്ങി. ഷൂട്ടിങ്ങ് മുടങ്ങിയ വിഷമം മനസ്സിലൊതുക്കി പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തു. കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ അനുസരിച്ച് ഷൂട്ടിങ്ങും നിർത്തി. എന്നാൽ അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണം മൂലം പെൻഷൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

എഴുതി നൽകിയ അനുമതിയില്ലെങ്കിൽ ഷൂട്ടിങ് നിറുത്തി വയ്ക്കണമെന്ന സമരക്കാരുടെ ആവശ്യത്തിന് കീഴടങ്ങി ജയറാം ക്ഷമ പറഞ്ഞ് തടിയൂരുകയായിരുന്നു. അനുവാദമില്ലാതെ നഗരസഭയിൽ സിനിമാഷൂട്ടിങ് നടത്തുക മാത്രമല്ല. ചെയർമാന്റെ കസേരയിലാണ് നടി ഇരുന്നത്. ഇതാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. ഡി വൈഎഫ്.ഐയും യൂത്ത്‌കോൺഗ്രസും ഇതിനെതിരെ ഒന്നിച്ചു. ഷൂട്ടിങ് നടത്താൻ സിനിമാക്കാർ രേഖാമൂലം അനുമതി വാങ്ങിയിരുന്നില്ല. എന്നാൽ നഗരസഭാസെക്രട്ടറി ഷൂട്ടിംഗിന് വാക്കാൽ അനുമതി നൽകിയിരുന്നുവെന്നാണ് സിനിമാക്കാർ പറഞ്ഞത്.

അതേസമയം രാവിലെ 7 മുതൽ 10 മണിവെരയാണ് ഷൂട്ടിംഗിന് അനുവദിച്ചിരുന്നതെന്നും ചിത്രീകരണം നീണ്ടുപോയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരിച്ചത്. എന്നാൽ എംപി.സന്തോഷ് കുമാർ ചെയർമാൻ സ്ഥാനം ഒഴിയുകയും പകരം ചെയർമാനെ തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെയർമാന്റെ കസേര ഷൂട്ടിംഗുകാർക്ക് വിട്ടുകൊടുത്തത്.

വൈസ് ചെയർമാനും നിയുക്ത ചെയർമാനും ഭരണപക്ഷത്തെ ഒന്നു രണ്ടു അംഗങ്ങളും മാത്രം അറിഞ്ഞുള്ള കളിയാണ് ഷൂട്ടിങ്ങ് എന്ന് അറിഞ്ഞതോടെ കോൺഗ്രസിൽ എ-ഐ ഗ്രൂപ്പു തിരി ഞ്ഞ് പ്രതിഷേധമായി. പെൻഷൻ വാങ്ങാൻ വന്നവരെ മാത്രമല്ല കൗൺസിലർമാരെയും അകത്തുകയറ്റാതെ ഗേറ്റ് അടച്ചിട്ടായിരുന്നു ഷൂട്ടിങ്. ബഹളവും മുദ്രാവാക്യം വിളിയും ഉയർന്നപ്പോൾ ഹണിറോസ് ചെയർമാന്റെ കസേരവിട്ടു. അഭിനേതാക്കൾ ക്ഷമാപണം നടത്തി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP