Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിപി സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്റ്റനുശേഷം വീണ്ടും ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ

വിപി സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്റ്റനുശേഷം വീണ്ടും ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്;  'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജി. പ്രജേഷ് സെന്നിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാവുന്നു. 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്റർ ജയസൂര്യ ഫെയ്സ് ബുക്കിൽ പങ്കുവെച്ചു. പ്രജേഷ് സെന്നിന്റെ ആദ്യ ചിത്രമായ 'ക്യാപ്റ്റൻ' റിലീസായി ഒരു വർഷം തികയുമ്പോഴാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. തിയറ്ററുകളിൽ 100 ദിവസത്തിൽ കൂടുതൽ ഓടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ക്യാപ്റ്റൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി.സത്യന്റെ ജീവിതം പറയുന്നതായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സത്യനെ ജയസൂര്യ വെള്ളിത്തിരയിൽ അനശ്വരമാക്കി. അനു സിത്താരയാണ് സത്യന്റെ ഭാര്യ അനിതയുടെ വേഷം അഭിനയിച്ചത്.
തമിഴ് നടൻ ആർ. മാധവൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനായി അഭിനയിക്കുന്ന Rocketry: the Nambi Effect എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ മുംബൈയിലാണ് പ്രജേഷ് സെൻ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

നമ്പി നാരായണന്റെ ശാസ്ത്ര രംഗത്തെ സംഭാവനകളും ജീവിതവും പറയുന്ന ഡോകുമെന്ററി നവംബർ 22 ന് പുറത്തിറങ്ങിയിരുന്നു. പ്രജേഷ് സെൻ ആണ് ഡോകുമെന്ററി തയാറാക്കിയത്. നമ്പി നാരായണന്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥം' തയാറാക്കിയതും പ്രജേഷ് തന്നെ. ഗോയങ്ക പുരസ്‌കാരമടക്കം ഇരുപതിലേറെ പുരസ്‌കാരങ്ങൾ നേടിയ പത്രപ്രവർത്തകനാണ് ജി. പ്രജേഷ് സെൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP