Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ കണ്ടിട്ടും ജിമിക്കി കമ്മൽ പാട്ടിന് യൂട്യൂബിൽ അകാല മരണം; സംപ്രേഷണ അവകാശം കിട്ടിയ അമൃത ചാനൽ ഗൂഗിളിൽ പരാതിപെട്ടപ്പോൾ കോടികൾ കണ്ട പാട്ടുസീൻ ഒഴിവാക്കി യൂട്യൂബ്; ലക്ഷങ്ങൾ കണ്ട മറ്റ് ഗാനങ്ങളും ഉടൻ നീക്കം ചെയ്യും

ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ കണ്ടിട്ടും ജിമിക്കി കമ്മൽ പാട്ടിന് യൂട്യൂബിൽ അകാല മരണം; സംപ്രേഷണ അവകാശം കിട്ടിയ അമൃത ചാനൽ ഗൂഗിളിൽ പരാതിപെട്ടപ്പോൾ കോടികൾ കണ്ട പാട്ടുസീൻ ഒഴിവാക്കി യൂട്യൂബ്; ലക്ഷങ്ങൾ കണ്ട മറ്റ് ഗാനങ്ങളും ഉടൻ നീക്കം ചെയ്യും

തിരുവനന്തപുരം: എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനം ഒരു തവണ.ങ്കെിലും മൂളാത്ത മലയാളികൾ ഇല്ല. സമീപകാലത്തായി ഇത്രയം ഓളമുണ്ടാക്കിയ ഒരു ഗാനം മലയാളത്തിൽ പുറത്തിറങ്ങിയിട്ടുമില്ലകേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ മാസ്സായി മാറിയ ഗാനമാണ് 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മൽ'. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഏറ്റെടുത്തവരിൽ കൊച്ചു കുഞ്ഞുങ്ങൾ മുതൽ വലിയവരും സ്വദേശികൾ മുതൽ വിദേശികളും ഉണ്ടായിരുന്നു.

കടലും കടന്ന് ഹിറ്റായ ഗാനത്തിന്റെ പല വേർഷനുകളും നൃത്താവിഷ്‌കാരങ്ങളും കൊണ്ട് സാമൂഹികമാധ്യമങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ആരാധകർ ഏറ്റെടുത്ത ഈ വൈറൽ ഗാനം ഇപ്പോൾ യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ആണ് യുട്യൂബിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കോപ്പിറൈറ്റ് സ്വകാര്യ ടെലിവിഷൻ ചാനലായ അമൃതയ്ക്കാണ് നൽകിയത്.

ഗാനം യൂട്യൂബിൽ അപ് ലോഡ് ചെയ്തത് സത്യം ഓഡിയോസ് എന്ന സ്വകാര്യ കമ്പനിയായിരുന്നു. ഇവർക്കെതിരെ ചാനൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മൽ.ഇപ്പോഴും ചിത്രം തിയറ്റർ വിട്ട് പോയിട്ട് ഒരു വർഷം കഴിയുമ്പോഴും ഗാനത്തിനായി സെർച്ച് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ജിമിക്കി കമ്മലിന് പുറമെ ലക്ഷ കണക്കിന് ആളുകൾ കണ്ട മറ്റ് പല ഗാനങ്ങളും കോപ്പിറൈറ്റ് പ്രശനത്തെ തുടർന്ന് പിൻവലിക്കാൻ തയ്യാറെടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP