Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോസഫിലെ പ്രകടനത്തിന് ശേഷം ജോജുവിന്റെ കോമഡി സീനുമായി ജൂൺ ട്രെയിലറെത്തി; കുടുംബപ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന രജീഷാ വിജയൻ ചിത്രത്തിന്റെ ടീസർ കാണാം

ജോസഫിലെ പ്രകടനത്തിന് ശേഷം ജോജുവിന്റെ കോമഡി സീനുമായി ജൂൺ ട്രെയിലറെത്തി; കുടുംബപ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന രജീഷാ വിജയൻ ചിത്രത്തിന്റെ ടീസർ കാണാം

ജിഷ വിജയൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം 'ജൂണി'ന്റെ ടീസർ എത്തി.ഒരു കുടുംബ പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ടീസർ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്.നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കൗമാര വിദ്യാർത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്ജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണ് ജൂൺ.

ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. ജൂൺ എന്ന പെൺകുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അർജുൻ അശോകൻ, അജു വർഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. ചിത്രം 2019 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP