Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവഞ്‌ജേഴ്‌സിന്റെയും ഹാരിപ്പോട്ടറുടെയും റെക്കോർഡ് തകർത്ത് ജുറാസിക് വേൾഡ്; സ്റ്റീവൻ സ്പീൽബർഗ് ചിത്രം ആദ്യവാരം നേടിയത് 500 ദശലക്ഷം ഡോളർ; ഇന്ത്യയിലും സ്വർണക്കൊയ്ത്ത്

അവഞ്‌ജേഴ്‌സിന്റെയും ഹാരിപ്പോട്ടറുടെയും റെക്കോർഡ് തകർത്ത് ജുറാസിക് വേൾഡ്; സ്റ്റീവൻ സ്പീൽബർഗ് ചിത്രം ആദ്യവാരം നേടിയത് 500 ദശലക്ഷം ഡോളർ; ഇന്ത്യയിലും സ്വർണക്കൊയ്ത്ത്

ഹോളിവുഡ് സിനിമാ ചരിത്രത്തിൽ പുതിയൊരു കളക്ഷൻ റെക്കോർഡ് ചരിത്രം കുറിച്ച് മുന്നേറുകയാണ് ജുറാസിക് വേൾഡ്. ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ സിനിമ എന്ന റെക്കോർഡ് ഇനി സ്റ്റീവൻ സ്പീൽബർഗ് നിർമ്മിച്ച ജുറാസിക് പാർക്ക് സീരീസിലെ നാലാം സിനിമയ്ക്ക് സ്വന്തം. ആദ്യ ആഴ്ച ആഗോളതലത്തിൽ സിനിമ കളക്റ്റ് ചെയ്തത് മുപ്പത്തിമൂവായിരം ദശലക്ഷം രൂപയാണ്.

ജൂൺ 12 മുതൽ 14 വരെയുള്ള കളക്ഷൻ കണക്കുകളാണിത്. വീക്കെൻഡ് കളക്ഷനിൽ റെക്കോർഡിട്ട അവഞ്‌ജേഴ്‌സിനെയും ഹാരിപ്പോട്ടറെയും പിന്തള്ളിയാണ് ജുറാസിക് സിനിമയുടെ മുന്നേറ്റം. അമേരിക്കയിൽ് മാത്രം മൂന്ന് ദിവസത്തിനിടെ 204 ദശലക്ഷം ഡോളർ സിനിമ സ്വന്തമാക്കി. 2012-ൽ അവഞ്‌ജേഴ്‌സ് ആദ്യ വീക്കെൻഡിൽ സ്വന്തമാക്കിയ 207 ദശലക്ഷം ഡോളറിന്റെ അടുത്തെത്താനും സിനിമയ്ക്കായി.

ഇന്ത്യയിലും ജുറാസിക് വേൾഡ് വൻതോതിൽ നേട്ടമുണ്ടാക്കി മുന്നേറുകയാണ്. 1993-ൽ പുറത്തുവന്ന ആദ്യ ജുറാസിക് പാർക്ക് ചിത്രത്തിന്റെ ഓർമകളാണ് ഈ സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നത്. എന്നാൽ, ജുറാസിക് വേൾഡ് ആദ്യ ആഴ്ച കണ്ടവരിൽ 39 ശതമാനവും 25 വയസ്സിൽത്താഴെ പ്രായമുള്ള പുതിയ പ്രേക്ഷകരാണെന്ന് കണക്കുകൾ പറയുന്നു.

ഇക്കൊല്ലത്തെ ആദ്യ വൺ ബില്യൺ ഡോളർ ചിത്രമായി ജുറാസിക് വേൾഡ് മാറുമെന്നാണ് ഹോളിവുഡ് പ്രതീക്ഷിക്കുന്നത്. ഫ്യൂരിയസ് 7 കളക്റ്റ് ചെയ്ത 1.51 ബില്യൺ ഡോളറിന്റെയും 1.36 ബില്യൻ ഡോളർ കളക്റ്റ് ചെയ്ത അവഞ്‌ജേഴ്‌സിന്റെയും കണക്കുകൾ ഇത് ഭേദിച്ചേക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ, ജുറാസിക് സീരിസിലെ മുൻകാല ചിത്രങ്ങളുടെയത്ര മേന്മ പുതിയ സിനിമയ്ക്ക് അവകാശപ്പെടാനില്ലെന്നാണ് നിരൂപക ലോകം വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP