Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധാരാവിയുടെ രാജാവ് വരവായി: തലൈവരുടെ ആരാധകർക്ക് ഇനി പൂക്കാലം; കാലയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി; വൻവരവേൽപ്

ധാരാവിയുടെ രാജാവ് വരവായി: തലൈവരുടെ ആരാധകർക്ക് ഇനി പൂക്കാലം; കാലയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി; വൻവരവേൽപ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തലൈവരുടെ കട്ട ആരാധകർക്ക് തിങ്കളാഴ്ച ഉൽസവമാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്ന കാലയുടെ ട്രെയിലർ പുറത്തിറങ്ങി. ഞങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കാൻ ഞങ്ങൾ പോരാടും എന്ന് തുടങ്ങി നീതിക്കായി സംഘടിക്കാൻ ആഹ്വാനം ചെയ്യുന്ന നായകന്റെ റോളിലാണ് രജനി ചിത്രത്തിൽ. തിങ്കളാഴ്ച വൈകുന്നരം ഏഴ് മണിക്കാണ് കാലയുടെ ട്രെയിലർ റിലീസ് ചെയ്തത്.

ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസർ മാർച്ചിലാണ് പുറത്തിറക്കിയത്.ആരാധകരുടെ വമ്പിച്ച സ്വീകരണമാണ് ടീസറിന് കിട്ടിയത്. യൂടൂബിൽ കണ്ടവരുടെ എണ്ണം 26 ദശലക്ഷം കവിഞ്ഞു.ജൂൺ ഏഴിനാണ് ചിത്രം പുറത്തിറങ്ങുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് റിലീസുകളിൽ ഒന്നാണ്. ഹുമ ഖുറേഷി, ഈശ്വരി റാവു, സമുദ്രക്കനി, നാന പടേക്കർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.പാ രഞ്ജിത്തിന്റെ ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്.

സിനിമാ ജീവിതത്തോടു വിട പറഞ്ഞ് രജനി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കാലയുടെ റിലീസ്.രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന പ്രഖ്യാപനത്തിന് ശേഷമുള്ള രജനിയുടെ ആദ്യം ചിത്രമാണ് കാല. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സഹായകരമാക്കുന്ന രീതിയിലുള്ള രാഷ്ട്രീയം പ്രമേയമാക്കിയുള്ള ചിത്രം കൂടിയാണ് കാല. ദളിത് രാഷ്ട്രീയം പ്രതിപാദിക്കുന്ന കാലയിൽ കൃത്യമായ രാഷ്ട്രീയ പരാമർശങ്ങൾ ചിത്രത്തിലുടനീളം ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ചിത്രത്തിലെ രജനിയുടെ ഓരോ മാസ് ഡയലോഗും പ്രേക്ഷകരുടെ കൈയടി നേടികൊടുക്കുമെന്നതിൽ സംശയമില്ല.

രജനി കാന്തിന്റെ 164ാമത് ചിത്രം കൂടിയാണ് കാല. കബാലിക്ക് ശേഷം കാലയിലൂടെ രജനിയും പാ രഞജിത്തും വീണ്ടും ഒന്നിക്കുന്നു എന്നതും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നു. കറുമ്ബന്മാരുടെ കറുമ്ബനായി കറുപ്പണിഞ്ഞാണ് രജനി എത്തുന്നത്. കാല എന്നാൽ കറുപ്പ് എന്നാണ് അർത്ഥം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ കറുപ്പാണ് ചിത്രപശ്ചാത്തലവും. ചിത്രത്തിൽ രജനിയുടെ വേഷവും ഡയലോഗുകളുമെല്ലാം കറുപ്പിനെയാണ് സൂചിപ്പിക്കുന്നത്.

മുംബൈയിലെ ചേരികളെയും അധോലോകത്തെയും കേന്ദ്രീകരിച്ചുള്ള കഥയാണ് കാല. മുംബൈ ചേരിയിലെ പിന്നോക്കക്കാർക്ക് തുല്ല്യാവകാശം ലഭിക്കുന്നതിനായി പൊരുതുന്ന ഒരു നേതാവായാണ് ചിത്രത്തിൽ രജനി എത്തുന്നത്. മറാഠക്കാരനായ പൊലീസുകാരനായി ശിവാജി റാവുവുമെത്തും. രജനിക്ക് വില്ലനായി നാന പടേക്കറും എത്തും. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് നാന പടേക്കറിന്. ഇതിന് എതിരായി നാന പടേക്കർ എത്തുന്നതും പടേക്കറുമായി രജനി പോരാടുന്നതുമാണ് ചിത്ര പശ്ചാത്തലം.

ചിത്രത്തിൽ ഹുമ ഖുറൈഷിയാണ് രജനിയുടെ നായികയായെത്തുന്നത്. ആദ്യം വിദ്യാ ബാലനെയായിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം വിദ്യ ചിത്രത്തിൽ നിന്നും പിന്മാറിയതോടെ ഹുമ ഖുറൈഷിയെ നായിക സ്ഥാനത്തേയ്ക്ക് പരിഗണിക്കുകയായിരുന്നു. ഹുമ ഖുറൈഷിയെ കൂടാതെ അഞ്ജലി പാട്ടിൽ, സമുദ്രക്കനി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മുംബൈയാണ് പ്രധാന ലൊക്കേഷൻ.

കാല റെക്കോർഡ് സാറ്റ്ലൈറ്റ് റൈറ്റ്സിനാണ് വിറ്റുപോയത്. 75 കോടിക്ക് സ്റ്റാർ നെറ്റ്‌വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത്. രജനിയുടെ തന്നെ ചിത്രമായ 2.0 ന്റെ റെക്കോർഡിനോടടുത്താണ് കാലയുടെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത്. സീ നെറ്റ്‌വർക്കാണ് ശങ്കർ സംവിധാനം ചെയ്ത 2.0 യും സ്വന്തമാക്കിയത്. 110 കോടിക്കാണ് 2.0 സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP