Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണേന്ത്യ തലോടിയ ചിത്രത്തിന് ബോളിവുഡിൽ തല്ല്; ആണത്തത്തിന്റെ ആഘോഷം, അടിമുടി സ്ത്രീവിരുദ്ധതയുടെ വിഷമെന്ന് സോഷ്യൽ മീഡിയ; കബീർ സിങ്ങിലെ സ്ത്രീകൾ കൈയേറ്റം ചെയ്യപ്പെടുന്നു;സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു;കത്തിമുനയിൽ നഗ്‌നയാക്കപ്പെടുന്നു;തെരുവുപട്ടികളെ പോലെ കൈയേറ്റം ചെയ്യപ്പെടുന്നു;കബീർ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാൾ നന്നായി പരിഗണിക്കപ്പെടുന്നുവെന്നും പരിഹാസം  

ദക്ഷിണേന്ത്യ തലോടിയ ചിത്രത്തിന് ബോളിവുഡിൽ തല്ല്; ആണത്തത്തിന്റെ ആഘോഷം, അടിമുടി സ്ത്രീവിരുദ്ധതയുടെ വിഷമെന്ന് സോഷ്യൽ മീഡിയ; കബീർ സിങ്ങിലെ സ്ത്രീകൾ കൈയേറ്റം ചെയ്യപ്പെടുന്നു;സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു;കത്തിമുനയിൽ നഗ്‌നയാക്കപ്പെടുന്നു;തെരുവുപട്ടികളെ പോലെ കൈയേറ്റം ചെയ്യപ്പെടുന്നു;കബീർ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാൾ നന്നായി പരിഗണിക്കപ്പെടുന്നുവെന്നും പരിഹാസം   

മറുനാടൻ ഡെസ്‌ക്‌

തെന്നിന്ത്യയിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് അർജുൻ റെഡ്ഡി. വിജയ് ദേവേരക്കൊണ്ട പ്രധാനവേഷത്തിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയും, നിരൂപക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. സന്ദീപ് വംഗ ഒരുക്കിയ അർജുൻ റെഡ്ഡി ദേവേരക്കൊണ്ടയുടെ കരിയറിൽ തന്നെ വൻ വഴിത്തിരിവായി മാറി. ഇതോടെ ചിത്രം വിവിധ ഭാഷകളിലും റിമേക്ക് ചെയ്യാൻ നിർമ്മാതാക്കൾ പരസ്പരം മത്സരിച്ചു. ചിത്രത്തിന്റെ ഹിന്ദി റിമേക്കായ കബീർ സിങ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂർ, കിയാര അദ്വാനി തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തിയത്. സന്ദീപ് വംഗ തന്നെയാണ് ചിത്രം ഒരുക്കിയത്.

ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. ദക്ഷിണേന്ത്യയിലാകെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു ഏറെ പ്രതീക്ഷകൾ ഉണർത്താൻ കാരണമായത്.തെലുങ്കിൽ ഇറങ്ങിയ ചിത്രത്തിന് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നിവിടങ്ങളിലൊക്കെ വൻ സ്വീകാര്യത ലഭിച്ചു. കൂടാതെ ചിത്രം തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. എന്നാൽ ബോളിവുഡിൽ ഒരുങ്ങിയ കബീർ സിങ്ങിന് ആദ്യ ദിവസം തന്നെ പ്രഹരം നൽകുന്ന അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ചിത്രം ബോളിവുഡിൽ എത്തിയപ്പോൾ അർജുൻ റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തെയാണ് നിരൂപകരും ആസ്വാദകരും കൈയോടെ പിടികൂടിയിരിക്കുന്നത്. മിക്ക ഓൺലൈൻ സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചിൽ 1.5 റേറ്റിങ് മാത്രമാണ് നൽകിയത്. ഇന്ത്യൻ എക്സ്‌പ്രസിന്റെ നിരൂപകയായ ശുഭ്ര ഗുപ്തയും 1.5 മാത്രമാണ് റേറ്റിങ് നൽകിയത്.

അബദ്ധത്തിൽ ഗ്ലാസ് കൈയിൽ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ നമ്മുടെ നായകൻ ഓടിക്കുന്നു. കൈയിൽ കിട്ടിയാൽ ആ വേലക്കാരിയെ അർജുൻ റെഡ്ഡി ഇടിച്ചു നിലംപരിശാക്കുമെന്ന് അറിയുന്ന പ്രേക്ഷകർ തിയേറ്ററിൽ കൂട്ടച്ചിരിയോടെ ആർത്തുവിളിച്ച് കൈയടിക്കുന്നു. കബീർ സിങ്ങിലെ സ്ത്രീകൾ കൈയേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയിൽ നഗ്‌നയാക്കപ്പെടുന്നു. തെരുവുപട്ടികളെ പോലെ കൈയേറ്റം ചെയ്യപ്പെടുന്നു. കബീർ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാൾ നന്നായി പരിഗണിക്കപ്പെടുന്നു.

നായകന്റെ അവകാശപ്പെട്ട ഉപഭോഗ വസ്തുവായി നായിക മാറപ്പെടുന്നു. അവൻ കൊണ്ടു പോകുന്ന ഇടങ്ങളിലൊക്കെ അവൾ പ്രതിഷേധമില്ലാതെ പോകേണ്ടി വരുന്നു, തല എപ്പോഴും അവന്റെ മുമ്പിൽ നാണത്താലും ഭയത്താലും കുനിഞ്ഞ് തന്നെ. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാൻ നായികയ്ക്ക് നായകൻ ആറ് മണിക്കൂർ സമയം നൽകുന്നു. അയാളാണ് അവളുടെ രക്ഷകനും സംരക്ഷകനും.

രണ്ടാം തവണയും സ്ത്രീവിരുദ്ധത ചിത്രീകരിച്ച് ബോളിവുഡിലും തിയേറ്ററുകൾ കീഴടക്കാനാവുമോ എന്ന പരീക്ഷണമാണോ സന്ദീപ് വാങ്കാ റെഡ്ഡി നടത്തിയത്? തെലുങ്കിലെ പോലെ തന്നെ ബോളിവുഡിലും ചിത്രം തിയേറ്ററുകളിൽ നിന്ന് പണം വാരിയേക്കാം. അതിന്റെ തെളിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ദിനം തന്നെ നിറഞ്ഞ് കവിഞ്ഞ തിയേറ്ററുകളും, കബീർ സിങ്ങിന് ലഭിക്കുന്ന നിലയ്ക്കാത്ത കൈയടികളും.ഇങ്ങനെ പോകുന്നു വിമർശനങ്ങളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP