Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിയാൻ വിക്രമിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി കദരം കൊണ്ടന്റെ ടീസർ; വേറിട്ട ലുക്കിൽ ലെനയും പ്രധാന വേഷത്തിൽ; ടീസർ കാണാം

ചിയാൻ വിക്രമിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി കദരം കൊണ്ടന്റെ ടീസർ; വേറിട്ട ലുക്കിൽ ലെനയും പ്രധാന വേഷത്തിൽ; ടീസർ കാണാം

മൽ ഹാസന്റെ നിർമ്മാണത്തിൽ ചിയാൻ വിക്രം നായകനാകുന്ന കദരം കൊണ്ടൻ ടീസറെത്തി. തകർപ്പൻ മാസ് രംഗങ്ങളാൽ സമ്പന്നമാണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിക്രത്തിന്റെ ലുക്ക് കൊണ്ടും കണ്ണചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ടീസർ ആരാധകർക്ക് ഏറെ പ്രതീക്ഷ നല്കുന്നുണ്ട്.

സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്റർപോൾ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത്. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. പൂജാ കുമാറാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ചിയാൻ വിക്രമിന്റെ 56-ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടൻ. ഹാസൻ,അബി ഹാസൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളി നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു

രാജേഷ് എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമൽ ഫിലിം ഇന്റർനാഷണലാണ് നിർമ്മിക്കുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രാജ്കമൽ ഫിലിംസിന്റെ 45-ാമത് ചിത്രമായാണ് കദരം കൊണ്ടാൻ അണിയറയിൽ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP