Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലളിതകലാ അക്കാഡമിയുടെ ചടങ്ങിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് നേമം പുഷ്പരാജും കൈതപ്രവും; സിനിമയ്ക്ക് പാട്ടെഴുതിയ വകയിൽ പണം കിട്ടാനുണ്ടെന്നു ഗാനരചയിതാവ്; എല്ലാം തന്നെന്ന് സംവിധായകൻ; വാക്കേറ്റമായതോടെ അന്തംവിട്ട് കാണികളും; പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും വേദി വിട്ടു

ലളിതകലാ അക്കാഡമിയുടെ ചടങ്ങിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് നേമം പുഷ്പരാജും കൈതപ്രവും; സിനിമയ്ക്ക് പാട്ടെഴുതിയ വകയിൽ പണം കിട്ടാനുണ്ടെന്നു ഗാനരചയിതാവ്; എല്ലാം തന്നെന്ന് സംവിധായകൻ; വാക്കേറ്റമായതോടെ അന്തംവിട്ട് കാണികളും; പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും വേദി വിട്ടു

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ലളിതകലാ അക്കാഡമിയുടെ ചിത്ര ശിൽപ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ നേമം പുഷ്പരാജും കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരനും പരസ്പരം കൊമ്പുകോർത്തു. സംഭവത്തിൽ സംഗീതനാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് അദ്ദേഹം വേദിവിട്ടു.നേമം പുഷ്പരാജിന്റെ സിനിമയ്ക്ക് പാട്ടെഴുതിയ വകയിൽ പണം ലഭിക്കാനുണ്ടെന്നു കൈതപ്രം പറഞ്ഞതാണ് വിവാദമായത്.കൈതപ്രം പ്രസംഗിച്ചു കഴിഞ്ഞയുടനെ താൻ പണം നൽകിയെന്നും കൈതപ്രത്തിനു അതു ഓർമയില്ലാത്തതാകാമെന്നും നേമം പുഷ്പരാജ് വിശദീകരിച്ചു.

തുക നൽകിയെന്ന മറുപടി കൈയോടെ കെതപ്രം നിഷേധിച്ചു. വേദിയിൽ ഇതോടെ അസ്വാരസ്യമായി. വാക്കേറ്റമായതോടെ കാണികളും അന്തംവിട്ടു. അന്യരെ വേദനിപ്പിക്കാത്ത കാര്യങ്ങളാണ് കലാകാരൻ ചെയ്യേണ്ടതെന്ന് കൈതപ്രം നേരത്തെ പറഞ്ഞുവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ വേദിയിൽ ഉന്നയിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നു. ഇതോടെയാണ് വേദിയിൽ വലിയ ചർച്ചയായത്. പ്രശ്‌നം വഷളാകുമെന്ന് തോന്നിയതോടെ പലരും പെട്ടെന്ന് വേദി വിടുകയായിരുന്നു.

കാർട്ടൂൺ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖംമിനുക്കൽ നടപടിയായിരുന്നു ലയം ക്യാമ്പ്. നടൻ ജയറാമിന്റെ ചെണ്ടമേളം അടക്കമുള്ള പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടത്തുന്നത്. നടനും സംവിധായകനുമായ മധുപാൽ ആയിരുന്നു ഉദ്ഘാടകൻ. പരിപാടിക്കു കൈതപ്രത്തെ വിളിക്കാൻ തീരുമാനിച്ചതു അക്കാദമി എക്സി. കമ്മിറ്റിയാണെന്നു സെക്രട്ടറി പൊന്ന്യൻ ചന്ദ്രൻ പ്രതികരിച്ചു.

അതേസമയം അക്കാഡമിയിലെ പരിപാടികളിൽ സിനിമാ താരങ്ങൾക്കാണ് പ്രാമുഖ്യമെന്നും ചിത്രകാരന്മാർക്ക് അവസരം കുറവാണെന്ന വിമർശനമുണ്ട്. മന്ത്രി എ.കെ.ബാലനെ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. വിവാദ കാർട്ടൂൺ വിഷയത്തിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അക്കാഡമി നിർവാഹകസമിതി ചേരാനിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പു സെക്രട്ടറിയുടെ സൗകര്യത്തിനു അനുസരിച്ചാകും യോഗം ചേരുക. 23 വരെ ചിത്രകലാ ക്യാമ്പും ഓഗസ്റ്റ് അഞ്ചു വരെ ശില്പക്യാമ്പും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP