Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിൽവാലെ ദുൽഹനിയ ലേ ജായേംഗ തിരശിലയിൽ നിന്ന് പുറത്താകുന്നോ? ആയിരം ആഴ്‌ച്ചകൾ പൂർത്തിയാകുമ്പോൾ പ്രദർശനം നിർത്താൻ നീക്കം; വാർത്ത നിഷേധിച്ച് തിയേറ്റർ അധികൃതർ

ദിൽവാലെ ദുൽഹനിയ ലേ ജായേംഗ തിരശിലയിൽ നിന്ന് പുറത്താകുന്നോ? ആയിരം ആഴ്‌ച്ചകൾ പൂർത്തിയാകുമ്പോൾ പ്രദർശനം നിർത്താൻ നീക്കം; വാർത്ത നിഷേധിച്ച് തിയേറ്റർ അധികൃതർ

19 വർഷവും, 990 ആഴ്‌ച്ചകളും പിന്നിട്ട് പ്രദർശനം നടക്കുന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗ പ്രദർശനം നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്.പത്തൊൻപതു വർഷമായി മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഒരേ സിനിമ പ്രദർശിപ്പിക്കുകയെന്ന റെക്കോർഡുമായാണ് ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ പ്രദർശനം നിർത്തുന്നത്. 

എന്നാൽ ചിത്രം വെള്ളിത്തിരയോട് വിട പറയുന്നുവെന്നവാർത്ത അടിസ്ഥാനരഹിതമെന്ന് വാദവുമായി തീയറ്റർ അധികൃതറും രംഗത്തെത്തി. മുംബൈയിലെ മറാത്ത മന്ദിർ തീയറ്ററിലാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗ 19 വർഷമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ഡിസംബറോടെ ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കന്നതായാണ് റിപ്പോർട്ട് പുറത്ത് വന്നത്.

ഷാരൂഖ്കാജൽ ജോടിയെ നായികയും നായകനുമാക്കി 1995ൽ റിലീസ് ചെയ്തചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗ. ഡിസംബറിൽ ചിത്രം ആയിരം ആഴ്ച പൂർത്തിയാക്കുന്ന സാഹചര്യത്തിൽ പ്രദർശനം അവസാനിപ്പിക്കുന്നുവെന്നായിരുന്നു വാർത്ത. 15 മുതൽ 20 രൂപ വരെ ടിക്കറ്റ് നിരക്കിൽഇപ്പോഴും ഹൗസ്ഫുള്ളായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. എന്നാൽസമീപകാലത്ത് ചിത്രത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ പ്രദർശനംഅവസാനിപ്പിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്.

ദിവസവും രാവിലെ 11.15ന്റെ ഷോയിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. മറാത്ത മന്ദിറിലെ സ്ഥിരം പ്രേക്ഷകരിൽ ചിലർ നൂറിലധികം തവണ ചിത്രം കണ്ടതായി തീയറ്റർ അധികൃതർ പറഞ്ഞു. മുബൈയിൽ അഞ്ച് വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഷോലെയുടെ റെക്കോർഡ് 2001ൽ തന്നെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗ മറികടന്നിരുന്നു. ആദിത്യ ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP