Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബേസിൽ ജോസഫിന്റെ കിടുക്കാച്ചി നൃത്തം; ഇതൊരു ഒന്നൊന്നര കല്ല്യാണപ്പാട്ട്;കക്ഷി: അമ്മിണിപിള്ള'യുടെ ആദ്യ ഗാനരംഗം പുറത്തിറങ്ങി

ബേസിൽ ജോസഫിന്റെ കിടുക്കാച്ചി നൃത്തം; ഇതൊരു ഒന്നൊന്നര കല്ല്യാണപ്പാട്ട്;കക്ഷി: അമ്മിണിപിള്ള'യുടെ ആദ്യ ഗാനരംഗം പുറത്തിറങ്ങി

മറുനാടൻ ഡെസ്‌ക്‌

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന 'കക്ഷി: അമ്മിണിപിള്ള'യുടെ ആദ്യ ഗാനരംഗം പുറത്തിറങ്ങി. സംവിധായകൻ ബേസിൽ ജോസഫ് ആടി തകർക്കുന്ന പാട്ടിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ അബി സംഗീതം സംവിധാനം നിർവഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹക്ക് ആണ്. ആസിഫ് അലി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. പുതുമുഖതാരം അശ്വതി മനോഹറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഹരീഷ് കണാരൻ, അഹമ്മദ് സിദ്ദിഖ്, വിജയരാഘവൻ, സുധീഷ്, നിർമൽ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങൾ.സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ചിത്രം നിർമ്മിക്കുന്നു. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP