Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഷാജോണിന്റെ സംവിധാനത്തിൽ പൃഥ്വി അഭിനയിക്കും; ബ്രദേഴ്സ് ഡേ തുടങ്ങുന്നു; കലാഭവൻ ഷാജോൺ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകും

ഇനി ഷാജോണിന്റെ സംവിധാനത്തിൽ പൃഥ്വി അഭിനയിക്കും; ബ്രദേഴ്സ് ഡേ തുടങ്ങുന്നു; കലാഭവൻ ഷാജോൺ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകും

മറുനാടൻ ഡെസ്‌ക്‌

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ ഒരുക്കുന്ന കന്നി ചിത്രമായ ബ്രദേഴ്സ് ഡേയുടെ സ്വിച്ച് ഓൺ ചടങ്ങ് കൊച്ചിയിൽ നടന്നു. ഷാജോൺ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. പ്രയാഗ മാർട്ടിൻ, ഐമ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മാജിക് ഫ്രെയ്മിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. കുറച്ചു വർഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥുമായി ഷാജോൺ പൃഥ്വിയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായ പൃഥ്വി അത് ഷാജോൺ തന്നെ സംവിധാനം ചെയ്താൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.

പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തിൽ ഒരുങ്ങുന്ന ലൂസിഫറിൽ ഷാജോണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാർച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. ഇതിന് ശേഷമാകും പൃഥ്വി ബ്രദേഴ്സ് ഡേയുടെ ഭാഗമാകുക.

രണ്ടു വർഷങ്ങൾക്കു മുൻപ് ഷാജോൺ ചേട്ടൻ (അതേ നമ്മുടെ സ്വന്തം കലാഭവൻ ഷാജോൺ) എന്നെ കാണാൻ വന്നു. ഒരു മുഴുവൻ സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേൾപ്പിച്ചു. എന്നോട് അതിൽ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാൻ പറ്റിയ ആൾ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ച് തന്നത് നോക്കിയാലും, അദ്ദേഹത്തിന്റെ തിരക്കഥ സംവിധാനം ചെയ്യാൻ ഒരേ ഒരാൾക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണ്. പൃഥ്വി പറയുന്നു. കോമഡി, ആക്ഷൻ, റൊമാൻസ്, ഇമോഷൻ എന്നിവ നിറഞ്ഞതാവും ചിത്രമെന്നും പൃഥ്വി ഉറപ്പു തന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP