Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടന്മാരുടെ നിരയിൽ നിന്ന് ഒരാൾകൂടി സംവിധായകന്റെ കുപ്പായമണിയുന്നു; കാലാഭാവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരഭത്തിൽ നായകനാകുന്നത് പൃഥിരാജ്; വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നടന്മാരുടെ നിരയിൽ നിന്ന് ഒരാൾകൂടി സംവിധായകന്റെ കുപ്പായമണിയുന്നു; കാലാഭാവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരഭത്തിൽ നായകനാകുന്നത് പൃഥിരാജ്; വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മിമിക്രി വേദികളിൽ നിന്ന് സിനിമ അഭിനയത്തിലേക്കും അവിടെ നിന്ന് സംവിധാനം അടക്കമുള്ള മേഖയിലേക്ക് കടന്ന് കഴിവു തെളിയിച്ച നിരവധി കലാകാരന്മാർ മലയാള സിനിമയിലുണ്ട്. അവരുടെ നിരയിലേക്ക് ഒരാൾ കൂടി ചുവട് വയ്ക്കുകയാണ് ഇപ്പോൾ. മിമിക്രിവേദികളിലൂടെ മിനിസ്‌ക്രീനിലേക്കും അവിടെ നിന്നും സിനിമാസ്‌ക്രീനിലേക്കും എത്തി കഴിവ് തെളിയിച്ച നടൻ കലാഭവൻ ഷാജോണാണ് സംവിധായകനാകുന്നത്.

പൃഥിരാജ് നായകനാവുന്ന കോമഡി-ആക്ഷൻ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോൺ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്‌ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

പൃഥിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും....

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഷാജോൺ ചേട്ടൻ (അതെ നമ്മുടെ കലാഭവൻ ഷാജോൺ) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ രചിച്ച ഒരു പൂർണസ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേൾപ്പിച്ചു.ഞാൻ അതിൽ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം, ഒപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോൺ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോൾ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാൻ അനുയോജ്യനായ ഒരേ ഒരാൾ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി. രസികന്മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണിത്. കോമഡിയും ആക്ഷനും റൊമാൻസും എല്ലാം ഉണ്ട്.

കലാഭവൻ ഷാജോണിന്റെ അരങ്ങേറ്റ ചിത്രം ഇവിടെ പ്രഖ്യാപിക്കുന്നു..... ''ബ്രദേഴ്‌സ് ഡേ''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP