Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാണ്; മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ലോക്കേഷനിൽ നടിക്ക്‌ പറ്റിയ അബദ്ധങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്ക് വച്ച് കാളിദാസ് ജയറാം; വീഡിയോ കാണാം

മിസ്റ്റർ ആൻഡ് മിസ് റൗഡി എന്ന ഏറ്റവും പുതിയ ജിത്തു ജോസഫ് ചിത്രത്തിലെ നായികയും നായകനുമാണ് കാളിദാസ് ജയറാമും അപർണാ ബാലമുരളിയും. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക കയ്യടി നേടിയ താരങ്ങളാണിവർ. അപർണയും കാളിദാസും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം കാളിദാസ് അപർണയെ ട്രോളി പങ്ക് വച്ച വീഡിയോ ആണ് വൈറലാകുന്നത്.

അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാണ് എന്ന കുറിപ്പോടെ അപർണയെ ട്രോളികൊണ്ടുളേള വീഡിയോയാണ് താരം ഫേസ്‌ബുക്കിൽ പോസ്റ്റിയത്.. അപർണയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് ട്രോൾ വീഡിയോയിൽ ചേർത്തിരിക്കുന്നത്.

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ് റൗഡി ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ, സായികുമാർ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.

നവാഗതനായ അരുൺ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ ലിൻഡ ജീത്തു. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് കൊടുങ്ങല്ലൂർ, സജി കുണ്ടറ. പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി, അരൂർ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP