Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദുൽഖറിന്റെ 'കമ്മട്ടിപ്പാടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; രാജീവ് രവി ചിത്രത്തിൽ പുതിയ ലുക്കിൽ സംസ്ഥാന പുരസ്‌കാര ജേതാവ്

ദുൽഖറിന്റെ 'കമ്മട്ടിപ്പാടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; രാജീവ് രവി ചിത്രത്തിൽ പുതിയ ലുക്കിൽ സംസ്ഥാന പുരസ്‌കാര ജേതാവ്

കൊച്ചി: സംസ്ഥാന പുരസ്‌കാര നേട്ടത്തിനു പിന്നാലെ ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന 'കമ്മട്ടിപ്പാട'ത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്.

പഴയ കാലഘട്ടത്തിലെ കൊച്ചി നഗരത്തിലെ യുവാക്കളുടെയും നഗരത്തിന്റെയും കഥ പറയുന്നതാണ് ചിത്രം. നഗരഹൃദയമായ കെ എസ്ആർടിസി ബസ്സ്സ്റ്റാന്റിനു സമീപം റെയിൽവേ ലൈനിന് കിഴക്ക് വശത്ത് കണ്ണെത്താത്ത ദൂരെയായി കിടന്ന പാടം ആണ് കമ്മട്ടിപ്പാടം എന്ന പ്രദേശം. നഗരവികസനം വരുന്നതിന് മുൻപുള്ള ജനങ്ങളുടെ കഥപറയുന്ന ചിത്രത്തിന്റെ കഥ രാജീവ് രവിയും തിരക്കഥ എഴുത്തുകാരനും നടനുമായ പി.ബാലചന്ദ്രനും രചിക്കുന്നു.

മധു നീലകണ്ഠനാണ് ക്യാമറ. മുംബൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമ രണ്ടാം ഘട്ട ചിത്രീകരണം എറണാകുളം നഗരത്തിലും തകഴിയിലുമായി പൂർത്തിയാക്കി. അവസാനഘട്ട ചിത്രീകരണം കൊച്ചി നഗരത്തിലും പരിസരങ്ങളിലുമാണ്. ദുൽഖറിനെ കൂടാതെ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അന്നയും റസൂലും,ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകൾക്ക് ശേഷം രാജീവ് രവി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. വിവിധ കാലങ്ങളിലൂടെ കഥ പറയുന്ന സിനിമയാണിത്. യുണൈറ്റഡ് ഗ്‌ളോബൽ മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് കമ്മട്ടി പാടം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP