Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സണ്ണി ലിയോണിന്റെ കുടുംബ പശ്ചാത്തലവും, വൈകാരിക രംഗങ്ങളും കോർത്തിണക്കി രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി; പോൺ താരമായി എത്തി ബോളിവുഡ് നടിയായി മാറിയ സണ്ണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

സണ്ണി ലിയോണിന്റെ കുടുംബ പശ്ചാത്തലവും, വൈകാരിക രംഗങ്ങളും കോർത്തിണക്കി രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി; പോൺ താരമായി എത്തി ബോളിവുഡ് നടിയായി മാറിയ സണ്ണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

ണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കരൺജിത് കൗർ-ദി അൺടോൾഡ് സ്റ്റോറിയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.സണ്ണി ലിയോണിന്റെ സിനിമാജീവിതത്തെ തുറന്നു കാട്ടുന്നതാണ് സീരിസിന്റെ രണ്ടാം ഭാഗമെന്ന് രണ്ടു മിനിട്ടിലധികം ദൈർഘ്യമുള്ള ട്രെയിലർ പറയുന്നു. പോൺ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയാണ് സംവിധായകൻ ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുന്നത്.

രണ്ടു മിനിട്ടിലധികം ദൈർഘ്യമുള്ളതാണ് ട്രെയിലർ. പോൺ താരമായി ആരംഭിച്ച് പിന്നീട് ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോൺ ലോകത്തിലെ തന്നെ അറിയപ്പെടുന്ന അഡൾട്ട് ഫിലിം സ്റ്റാർ ആയി മാറിയത് എങ്ങനെയെന്നും അതിനായി സണ്ണി നടത്തിയ പോരാട്ടങ്ങളുമാണ് ട്രെയിലറിൽ കാണാൻ കഴിയുക.

ട്രെയിലറിന്റെ തുടക്കത്തിൽ സണ്ണിയുടെ അമ്മ പറയുന്നത് കേൾക്കാം തന്റെ മകൾ ഏറ്റവും നല്ല മകളായും ഏറ്റവും നല്ല ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്നമെന്നും എന്നാൽ വിദൂര സ്വപ്നങ്ങളിൽ പോലും ലോകമറിയപ്പെടുന്ന ഒരു അഡൾട്ട് സിനിമാ താരമാകുന്നതായി കരുതിയിട്ടില്ലെന്നും. വെബ് സീരിസായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 18 മുതൽ രണ്ടാം സീസൺ സീ5ൽ സംപ്രേഷണം ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP