Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജു വാര്യരുടെ കരിങ്കുന്നം സിക്‌സസിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കാണാം; രാഹുൽ രാജും അരുൺ അലട്ടും പാടിയ ഗാനം ഇതാ

മഞ്ജു വാര്യരുടെ കരിങ്കുന്നം സിക്‌സസിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കാണാം; രാഹുൽ രാജും അരുൺ അലട്ടും പാടിയ ഗാനം ഇതാ

കൊച്ചി: മഞ്ജു വാര്യർ നായികയാവുന്ന 'കരിങ്കുന്നം 6s'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ഉലകത്തിൻ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജും അരുൺ അലട്ടും ചേർന്നാണ്.

രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.

ദീപു കരുണാകരൻ സംവിധാനം നിർവഹിച്ച 'കരിങ്കുന്നം സിക്‌സസ്' സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ്. മഞ്ജു വാര്യർ, അനൂപ് മേനോൻ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അരുൺലാൽ രാമചന്ദ്രനാണ്.

മലയാളത്തിൽ ആദ്യമായാണ് വോളിബോൾ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. ശ്യാമപ്രസാദ്, മേജർ രവി, മണിയൻപിള്ള രാജു, ബൈജു, അനീഷ്, നോബി, പത്മരാജ് രതീഷ്, സുദേവ് നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് കോട്ടയം, സുധീർ കരമന, ജഗതീഷ്, മണിക്കുട്ടൻ തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം ജയകൃഷ്ണ ഗുമ്മടിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസും നിർമ്മിച്ച 'കരിങ്കുന്നം സിക്‌സസ്' ജൂലൈ 7ന് തീയേറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP